സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയ ‘വരവ്’ റിലീസിനൊരുങ്ങുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന, ജോജു ജോർജ് നായകനാകുന്ന ചിത്രം ജൂലൈ 16 മുതൽ ശ്രീ ഗോകുലം മൂവീസ് ഇന്ത്യയൊട്ടാകെയുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും.

ഹൈറേഞ്ചിൻ്റെ മനോഹര പശ്ചാത്തലത്തിൽ ഒരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രം ആക്ഷനും കുടുംബവികാരങ്ങളും പ്രതികാരത്തിൻ്റെ കഥയും സമന്വയിപ്പിക്കുന്ന ഒരു മാസ് എന്റർടെയ്‌നറായാണ് എത്തുന്നത്. സംവിധായകൻ ഷാജി കൈലാസിൻ്റെ മാസ് അവതരണശൈലിയും ജോജു ജോർജിൻ്റെ
ശക്തമായ പ്രകടനവും ചിത്രത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

എ.കെ. സാജൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സാം സി.എസ് ആണ്. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, മുരളി ഗോപി, വാണി വിശ്വനാഥ്, സുകന്യ, ദീപക് പറമ്പോൽ, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബിജു പപ്പൻ, ചാലി പാല, സാനിയ അയ്യപ്പൻ, വിൻസി അലോഷ്യസ്, വീണ നായർ, മെറ്റിൽഡ പെട്രോവിക് എന്നിവരടക്കം വൻ താരനിര അണിനിരക്കുന്നു.

Related Posts