നവാഗതരായ ഒരുകൂട്ടം പ്രതിഭകളെ മലയാള സിനിമക്ക് വീണ്ടും സമ്മാനിക്കുകയാണ് മൂൺ വാക്ക് എന്ന ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസി അഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ.കെ ആണ് സംവിധാനം ചെയ്യുന്നത്. കൊച്ചിയിൽ കഴിഞ്ഞദിവസം നടന്ന മൂൺവാക്കിൻ്റെ പ്രീമിയർ ഷോ കാണാനായി മലയാള സിനിമയിലെ വിവിധ മേഖലകളിലെ പ്രഗത്ഭരാണ് എത്തിച്ചേർന്നത്.

പ്രിവ്യൂവിന് വലിയ പ്രശംസയും നിലയ്ക്കാത്ത കൈയടികളുമാണ് ലഭിച്ചത്. ടിനു പാപ്പച്ചൻ മേജർ രവി, , ജിസ് ജോയ്, വിഷ്ണു ഉണ്ണി കൃഷ്ണ‌ൻ, സുധി കോപ്പ, മഞ്ജു പിള്ള, രവീന്ദ്രൻ, അഭിമന്യു തിലകൻ, ഗിരീഷ് ഗംഗാധരൻ, ഭഗത് മാനുവൽ, ആൽഫി പഞ്ഞിക്കാരൻ, വിപിൻ അറ്റ്ലി, നജീം കോയ, നിഷാ സാരംഗ് തുടങ്ങി നിരവധി താരങ്ങൾ പ്രീവ്യൂ ഷോക്ക് ശേഷം യുവ താരനിരയെയും ചിത്രത്തെയും അഭിനന്ദിച്ചു. വെള്ളിയാഴ്ച മുതൽ മൂൺ വാക്ക് തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു.

മൂൺ വാക്കിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി മൂൺവാക്കിലെ വേവ് സോങ് എന്ന ഗാനത്തിൻ്റെ റീൽ കോണ്ടെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾക്കു പുറമെ, ലിജോ ജോസ് പെല്ലിശ്ശേരി പുതിയ ഗാന ചിത്രീകരണത്തിലേക്കും അവസരം നൽകും. മത്സരത്തിൻ്റെ കൂടുതൽ വിവരങ്ങൾ മൂൺവാക്ക് സോഷ്യൽ മീഡിയ പേജുകളിൽ ലഭ്യമാണ്.

സോഷ്യൽ മീഡിയയിൽ മൂൺവാക്കിൻ്റെ ട്രെയ്‌ലറും ഗാനങ്ങളും തരംഗമാണ്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച മൂൺവാക്ക് മാജിക് ഫ്രെയിംസ് വിതരണം നിർവഹിക്കുന്നു. ആമേൻ മൂവി മോണാസ്ട്രി, മാജിക് ഫ്രെയിംസ്, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ മലയാള സിനിമയിലേക്ക് നവാഗതരായ പുതിയ താരങ്ങളെ പൂർണമായും സമ്മാനിക്കുന്ന മാജിക് ഫ്രെയിംസ് ചിത്രം കൂടിയാണിത്.

ജീവിതത്തിൻ്റെ ഭാഗമായി നൃത്തത്തെ മാറ്റിയ ഒരുകൂട്ടം ചുറുചുറുക്കുള്ള ചെറുപ്പക്കാരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവാഗതരായ താരങ്ങളോടൊപ്പം ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. വിനോദ്എ.കെ, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്‌ണനും ചേർന്നാണ് മൂൺ വാക്കിൻ്റെ കഥ,

Related Posts