മോഹൻലാലിൻ്റെ പിറന്നാൾ ദിനത്തൊടനുബന്ധിച്ച് ‘ഹൃദയപൂർവ്വം’ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സത്യന് അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണ് ‘ഹൃദയപൂർവ്വം’. മോഹൻലാൽ തന്നെയാണ് പോസ്റ്റർ പുറത്തിറക്കിയത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. സംഗീത് പ്രതാപും, മാളവിക മോഹനും, മോഹൻലാലും ഒന്നിച്ചുള്ള ചിത്രമാണ് പോസ്റ്ററിൽ നൽകിയിരിക്കുന്നത്.
ഓണം റിലീസായി ആഗസ്റ്റ് 28 ന് ഹൃദയപൂര്‍വ്വം തിയേറ്ററിലെത്തും. ലാലേട്ടൻ്റെ സ്വന്തം കൈപ്പടയിലാണ് ഹൃദയപൂർവ്വം എന്ന പോസ്റ്ററിൻ്റെ ടൈറ്റിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. ‘ഉള്ളിൻ്റെ ഉള്ളില്‍ നിന്നും, എനിക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം’ എന്ന വരികള്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു.