കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ നേതൃത്വത്തിൽ നടക്കുന്ന മലയാളം ക്ലാസിൻ്റെ ഈ വർഷത്തെ ‘പ്രവേശനോത്സവം’ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സമാജം ഹാളിൽ നടന്ന പരിപാടി സമാജം പ്രസിഡണ്ട് ആർ.മുരളീധൻ്റെ അധ്യക്ഷതയിൽ മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡണ്ട് ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൺവീനർ ടോമി ആലുങ്കൽ വിശിഷ്ടാതിഥിയായി.
മലയാളം മിഷനും കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റും സംയുക്തമായി നടത്തുന്ന മലയാളം ക്ലാസിൽ നിലവിൽ 50ലധികം കുട്ടികൾ പഠിച്ചുവരുന്നുണ്ടെന്ന് സമാജം ഭാരവാഹികൾ പറഞ്ഞു. മലയാള ഭാഷയും സംസ്കാരവും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കുട്ടികളെ മലയാളം മിഷൻ ക്ലാസുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
മലയാളം മിഷൻ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
സമാജത്തിലെ മലയാളം ടീച്ചർമാരായ ബിന്ദു ഗോപാലകൃഷ്ണൻ, അനിത രാജേഷ്, മൃദുല, ബിന്ദു തമ്പാൻകുട്ടി, സമാജം വൈസ് പ്രസിഡണ്ട് മാത്തുക്കുട്ടി ചെറിയാൻ, സമാജം സെക്രട്ടറി അജിത് കുമാർ നായർ, ജോയിന്റ് സെക്രട്ടറിമാരായ സി പി മുരളി, വിശ്വനാഥൻ പിള്ള, ട്രഷറർ ബിജു ജേക്കബ്, വിശ്വംഭരൻ, അക്ഷയ് കുമാർ, കെ.പി. അശോകൻ, അശോക് കുമാർ, വി കെ വിജയൻ, കെ. ശശി, സുധീന്ദ്രൻ, അശോക് എന്നിവർ പങ്കെടുത്തു.