കേരള സമാജം വൈറ്റ് ഫീൽഡ് സോണിൻ്റെ നേതൃത്വത്തിൽ കുടുംബസംഗമവും പുതുവർഷാഘോഷവും നടന്നു. കട്ടമനലൂർ കെ.എം.എം ഓഡിറ്റോറിയത്തിൽ നടന്ന കുടുംബസംഗമം സിനിമാ താരം ദിവ്യ അജയ് കുമാർ ഉദ്ഘാടനം ചെയ്തു. സോൺ ചേയർമാൻ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

കേരള സമാജം പ്രസിഡണ്ട് ഹനീഫ്.എം, ജനറൽ സെക്രട്ടറി റജികുമാർ, ജോയിൻറ് സെക്രട്ടറി അനിൽകുമാർ ഒ.കെ, അസിസ്റ്റന്റ് സെക്രട്ടറിമാരായ മുരളീധരൻ, വിനു ജി, സോൺ കൺവീനർ ജയകുമാർ എസ്. ഫിനാൻസ് കൺവീനർ റഫി പി കുര്യൻ. വൈസ് ചെയർമാൻ സുജൻ.സി എന്നിവർ സംസാരിച്ചു.

സമാജം കുടുംബാഗംങ്ങളുടെ കലാപരിപാടികൾ, ഡി.ജെ മ്യൂസിക്, ഡിന്നർ എന്നിവയുണ്ടായിരുന്നു.
കുടുംബ സംഗമത്തിന് ശിവദാസൻ, വിന്നി കെ.രവീന്ദ്രൻ, സുജിത്, പ്രജി, രാജേഷ്, ബിനോജ്, പ്രജിൻ, രാജൻ, ഷോൺ ഷേക്സ്പിയർ, ജിതിൻ, സജിത് ആചാര്യ എന്നിവർ നേതൃത്വം നൽകി.

Related Posts