മെെസൂര്‍ കേരള സമാജത്തിൻ്റെ സ്പോര്‍ട്സ് മീറ്റില്‍ ഇന്നലെ ചെസ്സ്, കാരംസ്, ടേബിള്‍ ടെന്നീസ് എന്നീ മത്സരങ്ങള്‍ നടന്നു. വിജയനഗര്‍ സെക്കന്‍റ് സ്റ്റേജിലുള്ള കേരള സമാജം കമ്യൂണിറ്റി സെന്‍ററിലാണ് മത്സരങ്ങൾ നടത്തിയത്. ഉച്ചക്ക് 1മണിയോടെ ആരംഭിച്ച മത്സരം രാത്രി 8 മണിക്ക് അവസാനിച്ചു.
വിവിധ വിഭാഗത്തിലായി ഏകദേശം 70പേര്‍ മത്സരത്തില്‍ പങ്കെടുത്തു. ചെസ്സ് മത്സരത്തോടെയാണ് മത്സരം ആരംഭിച്ചത്. സമാജം ജനറല്‍ സെക്രട്ടറി മുരളീധര മേനോന്‍ ചെസ്സ് മത്സരം ഉദ്ഘാടനം ചെയ്തു. 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ മത്സരത്തില്‍ സൗരവ് സജിത്ത് ഒന്നാം സ്ഥാനവും സഞ്ജയ് കൃഷ്ണ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ മത്സരത്തില്‍ ദിയ സായിലാല്‍ ഒന്നാം സ്ഥാനവും, സര്‍ഗ്ഗ പുരുഷോത്തമന്‍ രണ്ടാം സ്ഥാനവും നേടി. പുരുഷന്‍മാരുടെ മത്സരത്തില്‍ ജിതേഷ് ഒന്നാം സ്ഥാനവും സുന്ദരന്‍ രണ്ടാം സ്ഥാനവും നേടി.
വനിതകളുടെ കാരംസ് മത്സരത്തില്‍ അംബികാദേവി & ദിവ്യ വിനോദ് കുമാര്‍ ഒന്നാം സമ്മാനം നേടി.
പുരുഷന്‍മാരുടെ കാരംസ് മത്സരത്തില്‍ കുഞ്ഞുണ്ണി & കൃഷ്ണകുമാര്‍ ടീം ഒന്നാം സ്ഥാനവും, വിനോദ് പള്ളത്തേരി & ഇക്ബാല്‍ മണലൊടി രണ്ടാം സ്ഥാനവും നേടി.
ടേബിള്‍ ടെന്നീസ് മത്സരത്തില്‍ ദിലീപ് നമ്പൂതിരി ഒന്നാം സമ്മാനവും, പി. സുരേഷ് ബാബു രണ്ടാം സമ്മാനവും നേടി.