തിരുവല്ല സ്പാ പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളിൽ ചിലർ ബംഗളൂരുവിലേക്ക് കടന്നതായി സൂചന. കിരൺ, പ്രഷോഭ്, സജിൻ എന്നിവർ ഇപ്പോഴും ഒളിവിലാണെന്നും ഇതിൽ രണ്ട് പേർ ബംഗളൂരുവിലേക്ക് കടന്നതായി സൂചന ലഭിച്ചെന്നും പോലീസ് പറഞ്ഞു. ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഗുണ്ടാപിരിവ് നൽകാത്തതിനായിരുന്നു സ്പാ ജീവനക്കാരിയെ കാപ്പാ പ്രതി മരണ സുബിൻ എന്നറിയപ്പെടുന്ന സുബിന് അലക്സാണ്ടര്‍ അതിക്രൂര പീഡനത്തിന് ഇരയാക്കിയത്. സുബിന് പുറമെ ബെർലിൻ ദാസ് എന്ന പ്രതിയെയും മുൻപ് പിടികൂടിയിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപ്പോയ വരുൺ കുമാറിനെ ആലുവയിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു. ചിലർ നൽകിയ ക്വട്ടേഷനാണ് പ്രതികൾ നടപ്പാക്കിയതെന്ന ആരോപണവും ഉയർന്നിരുന്നു. ഇതും പോലീസ് അന്വേഷിക്കുന്നുണ്ട്.