പാലക്കാട്: തമിഴ്നാട്–പാലക്കാട് അതിർത്തിയിലെ മുള്ളിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. മരിച്ചവർ തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം.

ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് അതിർത്തി മേഖലയായ മുള്ളിയിൽ പുല്ലൂർപുഴയ്ക്ക് സമീപം അപകടമുണ്ടായത്. റോഡരികിലെ പാറയിൽ ഇടിച്ച കാർ നിയന്ത്രണം വിട്ട് ഏകദേശം 500 അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു.

അപകടവിവരം അറിഞ്ഞതിനെ തുടർന്ന് കേരള പൊലീസിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടസ്ഥലം ഏറെ ദുർഘടമായ മേഖലയായതിനാൽ മൃതദേഹങ്ങൾ പുറത്തെടുക്കുന്നത് രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളിയായി.

പുഴ കടന്ന് ഏകദേശം മുക്കാൽ കിലോമീറ്ററോളം ദൂരം മൃതദേഹങ്ങൾ ചുമന്നാണ് റോഡിലെത്തിച്ചത്. തുടർന്ന് തുടർനടപടികൾക്കായി മൃതദേഹങ്ങൾ മാറ്റി. അപകടത്തിൻ്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.

Related Posts