സംസ്ഥാനത്തിൻ്റെ ഔദ്യോഗിക നാമം ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. ലോക്സഭയുടെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് സഭയിൽ അവതരിപ്പിക്കുക.

ഭരണഘടനയിലും കേന്ദ്രസർക്കാരിൻ്റെ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിൻ്റെ പേര് പൂർണമായി ‘കേരളം’ എന്നാക്കി മാറ്റുകയാണ് ബില്ലിൻ്റെ പ്രധാന ലക്ഷ്യം.

നിലവിൽ ഔദ്യോഗിക രേഖകളിൽ ഉപയോഗിക്കുന്ന ‘കേരള’ എന്ന പേരിന് പകരം മലയാളത്തിൽ ‘കേരളം’ എന്ന പേര് ഔദ്യോഗികമായി അംഗീകരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ബിൽ കൊണ്ടുവരുന്നത്.

സംസ്ഥാനത്തിൻ്റെ പേര് മാറ്റുന്നതിനുള്ള നടപടികൾക്ക് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. മന്ത്രിസഭയുടെ അനുമതിക്ക് പിന്നാലെയാണ് പേരുമാറ്റത്തിനുള്ള നിയമനടപടികളുമായി കേന്ദ്രം മുന്നോട്ടുപോകുന്നത്.

ലോക്സഭയിൽ ബിൽ അവതരിപ്പിച്ചതിന് ശേഷം തുടർനടപടികൾ പൂർത്തിയാകുന്നതോടെ ഭരണഘടനാപരമായും ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നായി മാറും.

Related Posts