ഭരതനാട്യത്തെ കലാരൂപം എന്നതിലുപരി അച്ചടക്കം, സംസ്കാരം, ആത്മവിശ്വാസം, വ്യക്തിത്വവികസനം എന്നിവയുടെ യാത്രയായി കാണുന്ന Souly Steps School of Performing Arts വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക്. 2014 ഓഗസ്റ്റ് 31ന് സമേതനഹള്ളിയിൽ ആരംഭിച്ച Souly Steps, പന്ത്രണ്ട് വർഷം നീണ്ട പ്രവർത്തനത്തിലൂടെ നിരവധി വിദ്യാർഥികൾക്കാണ് ഭരതനാട്യ പരിശീലനം നൽകിയത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയും പിന്തുണയാണ് സ്ഥാപനത്തിൻ്റെ വളർച്ചയ്ക്ക് കരുത്തായതെന്ന് Souly Steps സ്ഥാപക ഹരിശ്രീ നിത്യൻ പറഞ്ഞു.

ഭരതനാട്യത്തിൽ മികച്ച പരിശീലനം നൽകുന്നതിനൊപ്പം വിദ്യാർഥികളുടെ വ്യക്തിത്വവികസനത്തിനും Souly Steps പ്രാധാന്യം നൽകുന്നു. ഉത്തരവാദിത്തബോധമുള്ള, ആത്മവിശ്വാസമുള്ള, സഹാനുഭൂതിയുള്ള വ്യക്തികളെ വളർത്തിയെടുക്കുകയാണ് സ്ഥാപനത്തിൻ്റെ ലക്ഷ്യമെന്ന് ഹരിശ്രീ നിത്യൻ വ്യക്തമാക്കി.

വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള പരിശീലനം, ദേശീയതലത്തിൽ അംഗീകൃത സർട്ടിഫിക്കേഷൻ, പ്രമുഖ വേദികളിൽ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ എന്നിവ ഒരുക്കുന്നതിലും സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കലാപരമായ വളർച്ചയ്‌ക്കൊപ്പം ഓരോ വിദ്യാർഥിയുടെയും വ്യക്തിപരമായ വളർച്ചയ്ക്കും പ്രാധാന്യം നൽകുന്ന രീതിയിലാണ് പരിശീലനമെന്ന് അവർ വ്യക്തമാക്കി. പുതിയ ശാഖയുടെ ഉദ്ഘാടനത്തോടെ Souly Steps-ൻ്റെ പ്രവർത്തനം കൂടുതൽ വിപുലമാക്കാനും ഭരതനാട്യത്തിൻ്റെ പാരമ്പര്യവും മൂല്യങ്ങളും പുതുതലമുറയിലേക്ക് കൂടുതൽ ശക്തമായി പകർന്നുനൽകാനുമാണ് ലക്ഷ്യമിടുന്നത്.

2025 ഓഗസ്റ്റ് 9ന് ദൊഡ്ഡബനഹള്ളിയിൽ രണ്ടാമത്തെ ശാഖ ആരംഭിച്ചതിന് പിന്നാലെ സ്ഥാപനത്തിൻ്റെ പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചു. SNN Knowledgewood School-മായി സഹകരിച്ച് മൂന്നാമത്തെ കേന്ദ്രവും Makoons Bodasanahalli-യുമായി സഹകരിച്ച് നാലാമത്തെ കേന്ദ്രവും ആരംഭിച്ചു. അമേരിക്ക, കാനഡ, യു.കെ., ദുബായ് എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ വഴി നൃത്തം പരിശീലിപ്പിക്കുന്നുണ്ട്.

Souly Steps-ൻ്റെ സ്ഥാപക ഹരിശ്രീയ്ക്ക് MBA (HR & Marketing), MA Bharatanatyam (Annamalai University) എന്നീ വിദ്യാഭ്യാസ യോഗ്യതകളുണ്ട്. കലാരംഗത്തെ സംഭാവനകൾക്ക് സഞ്ചാരികലാപരിഷത്ത് ‘കലാശ്രീ’ പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തിട്ടുണ്ട്.

“ഒരു ചെറിയ സ്വപ്നമായി ആരംഭിച്ച യാത്ര ഇന്ന് നിരവധി വിദ്യാർഥികളുടെ സ്വപ്നങ്ങൾക്ക് ചിറകേകുന്ന വലിയൊരു സംരംഭമായി വളർന്നു. കുടുംബത്തിൻ്റെയും സമർപ്പിതരായ അധ്യാപക സംഘത്തിൻ്റെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും പിന്തുണയാണ് ഈ നേട്ടത്തിന് പിന്നിലെ ശക്തി,” ഹരിശ്രീ പറഞ്ഞു.

souly-steps2

Related Posts