സ്വകാര്യ ബസിൻ്റെ അമിതവേഗം; ബൈക്ക് യാത്രികന് ദാരുണാന്ത്യം, മകൾ ഗുരുതരാവസ്ഥയിൽ
മാരാരിത്തോട്ടത്ത് സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൊടിയൂർ സ്വദേശിയായ വിളയിൽ പടീറ്റതിൽ ശശി (54)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾ ശരണ്യ (27) ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെ മാരാരിത്തോട്ടം പമ്പിന് സമീപത്തായിരുന്നു അപകടം. അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസ് മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബൈക്കിൽ ഇടിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തിൻ്റെ ആഘാതത്തിൽ ശശി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ
ക്രിക്കറ്റ് കോച്ചിന് വീണ്ടും കനത്ത ശിക്ഷ; പീഡനക്കേസിൽ 35 വർഷം തടവ്
ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് എം.മനുവിന്(40) 35 വർഷം കഠിന തടവും 66,000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ അധിക തടവും അനുഭവിക്കണം. പ്രതിക്കെതിരായ രണ്ടാമത്തെ കേസിലാണ് ശിക്ഷ വിധിച്ചത്. കൂടാതെ, മൂന്നാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ആദ്യ കേസിലെ ശിക്ഷാ കാലാവധി പൂർത്തിയായ ശേഷമേ പുതിയ ശിക്ഷ പ്രാബല്യത്തിൽ വരൂവെന്ന്
കെഎൻഎസ്എസ് ചന്ദാപുര കരയോഗം മഹിളാ-യുവജന വിഭാഗം ഭാരവാഹികൾ
കെഎൻഎസ്എസ് ചന്ദാപുര കരയോഗം മഹിളാ-യുവജന വിഭാഗങ്ങൾ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശ്രീലത അനിൽ (പ്രസിഡണ്ട്)ശ്രീകല ശരവണൻ (വൈസ് പ്രസിഡണ്ട്)ലക്ഷ്മി പ്രമോദ് (സെക്രട്ടറി)രാജലക്ഷ്മി.പി.വി (ജോയിൻ്റ് സെക്രട്ടറി)ജലജ രാജേഷ്(ട്രഷറർ)രജനി അനിൽ (ജോയിൻ്റ് ട്രഷറർ)സുധ, രശ്മി, ശ്രീജ, രേഖ, രാധ, സുകന്യ, സവിത, ബിനി (എക്സിക്യൂട്ടീവ് അംഗങ്ങൾ) യുവജന വിഭാഗം “അവിഷ്കർ” ഭാരവാഹികളായി അനഘ പി നായർ (പ്രസിഡണ്ട്)സുചിത്ര അനിൽ (വൈസ് പ്രസിഡണ്ട്)സുചിത്ര ശരവണൻ (സെക്രട്ടറി)ശ്രീജിത്ത് എം (ജോയിൻ്റ് സെക്രട്ടറി)ഇന്ദ്രജിത്ത് വി നായർ (ട്രഷറർ)അശ്വിനി
കന്നഡ നടിയുടെ ഫ്ലാറ്റിൽ യുവാവ് മരിച്ച നിലയിൽ; ദുരൂഹത നീക്കാൻ അന്വേഷണം
മുൻ ബിഗ് ബോസ് താരവും കന്നഡ നടിയുമായ കൃഷി താപണ്ഡയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ യുവ വ്യവസായി വൈശാഖ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാജരാജേശ്വരി നഗറിലെ ഫ്ലാറ്റിലാണ് സംഭവം. സംഭവസമയത്ത് നടി ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. മരണത്തിന് തൊട്ടുമുമ്പ് വൈശാഖ് കൃഷിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതായും ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നതായി സന്ദേശം അയച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. സന്ദേശം ലഭിച്ച ഉടൻ കൃഷി വിവരം വൈശാഖിൻ്റെ കുടുംബാംഗങ്ങളെ
‘പരിഗണിക്കാമെന്ന് പറഞ്ഞു, പിന്നെ നിഷേധിച്ചു’; മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് റെജി ചെറിയാൻ
ചമ്പക്കുളം മൂലം വള്ളംകളിയോടനുബന്ധിച്ച് കുട്ടനാട്ടിൽ പ്രാദേശിക അവധി പ്രഖ്യാപിക്കാത്തതിൽ തുറന്ന അതൃപ്തിയുമായി റെജി ചെറിയാൻ എംഎൽഎ. നിയമസഭയിൽ അനുകൂല മറുപടി നൽകിയതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയതായി പുറത്തുവന്ന പരാമർശം തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വള്ളംകളി നടക്കുന്ന ജൂൺ 29-ന് പ്രാദേശിക അവധി അനുവദിക്കണമെന്ന് സഭയിൽ ആവശ്യപ്പെട്ടപ്പോൾ വിഷയം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. എന്നാൽ പിന്നീട് മുഖ്യമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയോട് “ഒരു കാരണവശാലും അവധി
കൈരളി കലാസമിതി സാഹിത്യോത്സവവും പുരസ്‌കാര സമർപ്പണവും ജൂലൈ 12ന്
കൈരളി കലാസമിതി സാഹിത്യോത്സവവും പുരസ്‌കാരസമർപ്പണവും ജൂലൈ പന്ത്രണ്ടിന് കൈരളി കലാസമിതി ഓഫീസിൽവച്ച് നടക്കും. കൈരളി കലാസമിതി 2025ൽ ഏർപ്പെടുത്തിയ കൈരളി കലാസമിതി സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന് സമ്മാനിക്കും. മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, റഫീഖ് അഹമ്മദ്, ഇ.പി.രാജഗോപാൽ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരാ ജേതാവിനെ തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവും ആർട്ടിസ്റ്റ് ഷെഫീഖ് രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് അവാർഡ്. രാവിലെ 10 മണിമുതൽ നടക്കുന്ന
വെനസ്വേല ഭൂചലനം: മരണസംഖ്യ 164 ആയി; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂചലനങ്ങളിൽ മരണസംഖ്യ 164 ആയി ഉയർന്നു. 971 പേർക്ക് പരിക്കേറ്റതായും രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ മരണസംഖ്യ ഇനിയും വർധിക്കാനിടയുണ്ടെന്നും ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. മിനിറ്റുകളുടെ ഇടവേളയിൽ റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് രാജ്യത്തെ ബാധിച്ചത്. നൂറ് വർഷത്തിനിടെ വെനസ്വേലയിൽ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഭൂചലനത്തെ തുടർന്ന് തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെ വിവിധ നഗരങ്ങളിൽ
ജോസ്‌ഗിരി എജുക്കേഷൻ്റെ അക്കാദമിക് ബ്ലോക്കും കോർപ്പറേറ്റ് ഓഫീസും പ്രവർത്തനം ആരംഭിച്ചു
എസ്.എം.റോഡ്, ജാലഹള്ളി വെസ്റ്റിലെ ഉദുപ ഗാർഡനിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ജോസ്‌ഗിരി എജുക്കേഷൻ്റെ കോർപ്പറേറ്റ് ഓഫീസും അക്കാദമിക് ബ്ലോക്കും റവ. ഫാ.ഫ്രാൻസിസ് പരമ്പി OFM ആശീർവദിച്ചു. ചടങ്ങിൽ ജോസ്‌ഗിരി എജുക്കേഷൻ്റെ പാട്രൺ ജോസ് കളപ്പുരയ്ക്കൽ, ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജിതിൻ കെ. ജോസ്, ഡയറക്ടർ റീന ജോസ് എന്നിവർ സന്നിഹിതരായിരുന്നു. CMA, ACCA, SAP, Tally, Robotics, Zoho, Artificial Intelligence (AI), Python, Multimedia, Ethical Hacking, Digital
ഇന്ധന വിതരണ പ്രതിസന്ധിക്ക് വിരാമം; വാണിജ്യ എൽപിജി നിയന്ത്രണങ്ങൾ പിൻവലിച്ചു
പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന വാണിജ്യ എൽപിജി വിതരണ നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പൂർണമായും പിൻവലിച്ചു. ഇതോടെ വ്യാപാര-വ്യവസായ ആവശ്യങ്ങൾക്കുള്ള എൽപിജി വിതരണം പഴയപടി സാധാരണ നിലയിലേക്ക് മടങ്ങി. ആഗോള ഇന്ധന വിപണിയിൽ സംഘർഷം സൃഷ്ടിച്ച അനിശ്ചിതത്വത്തെ തുടർന്ന് കഴിഞ്ഞ മാസങ്ങളിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണത്തിന് നിയന്ത്രണങ്ങളും ക്വാട്ട സംവിധാനവും ഏർപ്പെടുത്തിയിരുന്നു. നിലവിൽ സാഹചര്യങ്ങൾ മെച്ചപ്പെട്ടതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. പുതിയ തീരുമാനത്തോടെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ,
കെഎൻഎസ്എസ് എംഎസ് നഗർ കരയോഗം യുവജന/മഹിളാ വിഭാഗം ഭാരവാഹികൾ
കെഎൻഎസ്എസ് എംഎസ് നഗർ കരയോഗം നടത്തിയ വാർഷിക യോഗത്തിൽ മഹിളാ വിഭാഗം ജനനിയും യുവജന വിഭാഗമായ യുവയുടെയും ഭാരവാഹികളെ തിരഞ്ഞെടുത്തു. മഹിളാ വിഭാഗം ഭാരവാഹികളായി ശ്രീദേവി സുരേഷ് (പ്രസിഡണ്ട്)ഗീത മനോജ് (സെക്രട്ടറി)സന്ധ്യ രാജേഷ് (ട്രഷറർ) യുവജന വിഭാഗം ‘യുവ’യുടെ സാരഥികളായി ഹേമന്ത് എസ് (പ്രസിഡണ്ട്)നന്ദന കെ നായർ (സെക്രട്ടറി)മിഥുൻ മനോജ് (ട്രഷറർ) എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.