പർപ്പിൾ ലൈനിൽ വീണ്ടും സാങ്കേതിക തകരാർ; യാത്രക്കാർക്ക് വൻ ദുരിതം
Karnataka
1 min read
5.5k

പർപ്പിൾ ലൈനിൽ വീണ്ടും സാങ്കേതിക തകരാർ; യാത്രക്കാർക്ക് വൻ ദുരിതം

ജൂൺ 26, 2026
0

ബെംഗളൂരുവിലെ നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ മൂന്ന് ദിവസത്തിനിടെ വീണ്ടും സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനിൽ ഒരു ട്രെയിനിൻ്റെ വാതിൽ ശരിയായി അടയാതിരുന്നതിനെ തുടർന്നാണ് സർവീസുകൾക്ക് തടസ്സമുണ്ടായത്. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെ സ്റ്റേഷനിൽ സുരക്ഷിതമായി ഇറക്കിയതിന് പിന്നാലെ ഏകദേശം 17 മിനിറ്റോളം സർവീസ് വൈകി. ഇതിൻ്റെ പ്രത്യാഘാതമായി പിന്നാലെയുണ്ടായ അഞ്ച് ട്രെയിൻ സർവീസുകളും വൈകുകയായിരുന്നു. തകരാർ പരിഹരിക്കാൻ ബിഎംആർസിഎല്ലിൻ്റെ

Continue Reading
ബെംഗളൂരു എസ്എൻഡിപി യോഗത്തിൻ്റെ ത്രിദിന നേതൃത്വ ക്യാംപ് ഇന്നുമുതൽ
Association News
1 min read
4.5k

ബെംഗളൂരു എസ്എൻഡിപി യോഗത്തിൻ്റെ ത്രിദിന നേതൃത്വ ക്യാംപ് ഇന്നുമുതൽ

ജൂൺ 26, 2026
0

ബെംഗളൂരു എസ്എൻഡിപി യോഗത്തിൻ്റെ ത്രിദിന നേതൃത്വ ക്യാംപിന് ഇന്ന് തുടക്കമാകും. വൈകിട്ട് 4 മണിക്ക് ബെംഗളൂരു ആനന്ദറാവു സർക്കിളിലെ ജെ.പി. ഫോർച്യൂൺ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്യാംപ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിക്കും. ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉൾപ്പെടെയുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, നേതൃത്വ മികവ് വർധിപ്പിക്കൽ, ആനുകാലിക വിഷയങ്ങൾ,

Continue Reading
കെഎസ്ആർടിസി–ബിഎംടിസി വിദ്യാർഥി പാസ്: അപേക്ഷ നൽകിയവർക്ക് ഏഴ് ദിവസത്തിനുള്ളിൽ റീഫണ്ട്
Karnataka
0 min read
5.4k

കെഎസ്ആർടിസി–ബിഎംടിസി വിദ്യാർഥി പാസ്: അപേക്ഷ നൽകിയവർക്ക് ഏഴ് ദിവസത്തിനുള്ളിൽ റീഫണ്ട്

ജൂൺ 26, 2026
0

കെഎസ്ആർടിസി, ബിഎംടിസി വിദ്യാർഥി ബസ് പാസിനായി നേരത്തെ അപേക്ഷ നൽകി ഫീസ് അടച്ച ആൺവിദ്യാർഥികൾക്ക് തുക തിരികെ നൽകുമെന്ന് അധികൃതർ അറിയിച്ചു. സ്കൂൾ, കോളജ് വിദ്യാർഥികൾ സേവാസിന്ധു പോർട്ടൽ വഴി റീഫണ്ടിനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ലഭിച്ച ശേഷം ഏഴ് ദിവസത്തിനുള്ളിൽ പാസ് ഫീസ് വിദ്യാർഥികൾ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കും. വിദ്യാർഥികൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൃത്യമായി നൽകണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. വിദ്യാർഥി പാസിനുള്ള അപേക്ഷ സ്വീകരിക്കൽ

Continue Reading
വനിതാ ടി20 ലോകകപ്പ്: ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ സെമിഫൈനൽ സാധ്യതകൾ ശക്തമാക്കി
Sports
0 min read
3.8k

വനിതാ ടി20 ലോകകപ്പ്: ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ സെമിഫൈനൽ സാധ്യതകൾ ശക്തമാക്കി

ജൂൺ 26, 2026
0

ഐസിസി വനിതാ ടി20 ലോകകപ്പിൽ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ സെമിഫൈനൽ സാധ്യതകൾ ശക്തമാക്കി. മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 137 റൺസ് വിജയലക്ഷ്യം ഇന്ത്യ 16.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 20 ഓവറിൽ എട്ട് വിക്കറ്റിന് 136 റൺസിൽ ഒതുക്കുന്നതിൽ ഇന്ത്യൻ ബൗളർമാർ നിർണായക പങ്കുവഹിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാധ യാദവും രണ്ട്

Continue Reading
ഹൊസൂർ റോഡിലും പരിസര പ്രദേശങ്ങളിലും ഇന്ന് ഗതാഗത-പാർക്കിങ് നിയന്ത്രണം
Karnataka
1 min read
5.2k

ഹൊസൂർ റോഡിലും പരിസര പ്രദേശങ്ങളിലും ഇന്ന് ഗതാഗത-പാർക്കിങ് നിയന്ത്രണം

ജൂൺ 26, 2026
0

മുഹറം ഘോഷയാത്രയെ തുടർന്ന് ഇന്ന് ബെംഗളൂരുവിലെ ഹൊസൂർ റോഡിലും പരിസര പ്രദേശങ്ങളിലും ഗതാഗത-പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 11 മുതൽ വൈകിട്ട് 5.30 വരെയാണ് നിയന്ത്രണം നിലവിലുള്ളത്. ഘോഷയാത്ര കടന്നുപോകുന്ന റൂട്ടുകളിലും സമീപ പ്രദേശങ്ങളിലുമാണ് വാഹന ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ബ്രിഗേഡ് റോഡ്, വെള്ളാറ ജംക്ഷൻ, തട്ടെ ലെയ്ൻ, വുഡ് സ്ട്രീറ്റ്, റിച്ച്മണ്ട് സർക്കിൾ, ശാന്തിനഗർ ജംക്ഷൻ, ലാങ്ഫോർഡ് റോഡ്, നഞ്ചപ്പ സർക്കിൾ, സി.എം.പി ജംക്ഷൻ എന്നിവിടങ്ങളിലാണ് ഗതാഗതത്തിനും പാർക്കിങ്ങിനും

Continue Reading
ഫിഫ ലോകകപ്പിൽ വമ്പൻ അട്ടിമറി; ജ​ർ​മ​നി​യെ അ​ട്ടി​മ​റി​ച്ച് ഇ​ക്വ​ഡോ​ർ
Sports
1 min read
4.1k

ഫിഫ ലോകകപ്പിൽ വമ്പൻ അട്ടിമറി; ജ​ർ​മ​നി​യെ അ​ട്ടി​മ​റി​ച്ച് ഇ​ക്വ​ഡോ​ർ

ജൂൺ 26, 2026
0

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഇ പോരാട്ടത്തിൽ വമ്പൻ അട്ടിമറിയുമായി ഇക്വഡോർ. ന്യൂയോർക്ക്–ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജർമനിയെ 2-1നാണ് ഇക്വഡോർ കീഴടക്കിയത്. മത്സരത്തിൻ്റെ രണ്ടാം മിനിറ്റിൽ തന്നെ ലിറോയ് സാനെയുടെ ഗോളിലൂടെ ജർമനിയാണ് ലീഡ് നേടിയത്. എന്നാൽ അധികം വൈകാതെ, ഒമ്പതാം മിനിറ്റിൽ നിൽസൺ അൻഗുലോയുടെ ഗോളിൽ ഇക്വഡോർ സമനില പിടിച്ചു. ആദ്യ പകുതിയിൽ ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും കൂടുതൽ ഗോളുകൾ പിറന്നില്ല. രണ്ടാം പകുതിയിലും ആക്രമണ

Continue Reading
അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പ്; കേ​സെ​ടു​ത്ത് യു​പി പോ​ലീ​സ്
India
0 min read
4.5k

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പ്; കേ​സെ​ടു​ത്ത് യു​പി പോ​ലീ​സ്

ജൂൺ 25, 2026
0

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് ഉത്തരപ്രദേശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ക്ഷേത്ര ട്രസ്റ്റ് അംഗമായ കൃഷ്ണ മോഹൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ എട്ട് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ടിന്നു യാദവ്, ലവ്കുഷ് മിശ്ര, അനുകൽപ് മിശ്ര എന്നിവരാണ് പ്രധാന പ്രതികൾ. ക്ഷേത്ര ഭണ്ഡാരവുമായി ബന്ധപ്പെട്ട താക്കോലുകൾ ടിന്നു യാദവിൻ്റെ കൈവശം നിന്ന് കണ്ടെത്തിയെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം, ട്രസ്റ്റ് അംഗം

Continue Reading
മാസപ്പടി കേസിൽ വീണ വിജയനെ ഇഡി വീണ്ടും ചോദ്യം ചെയ്ത് വിട്ടയച്ചു
Kerala
1 min read
4.9k

മാസപ്പടി കേസിൽ വീണ വിജയനെ ഇഡി വീണ്ടും ചോദ്യം ചെയ്ത് വിട്ടയച്ചു

ജൂൺ 25, 2026
0

മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമയും മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളുമായ വീണ വിജയനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്ത് വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന രണ്ടാമത്തെ ചോദ്യം ചെയ്യലായിരുന്നു ഇത്. കൊച്ചിയിലെ ഇഡി ഓഫീസിൽ ഏകദേശം ഒൻപത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് വീണ മടങ്ങിയത്. സിഎംആർഎല്ലും എക്സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒയിൽ നിന്ന് ലഭിച്ച പുതിയ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു വിശദമായ

Continue Reading
ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർക്ക് ആശ്വാസം; യൂസർ ഡെവലപ്‌മെന്റ് ഫീസ് കുറയ്ക്കാൻ നീക്കം
Karnataka
1 min read
5.5k

ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർക്ക് ആശ്വാസം; യൂസർ ഡെവലപ്‌മെന്റ് ഫീസ് കുറയ്ക്കാൻ നീക്കം

ജൂൺ 25, 2026
0

കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ ആശ്വാസം ലഭിക്കാനിടയാകുന്ന നിർണായക നിർദേശം മുന്നോട്ട്. യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന യൂസർ ഡെവലപ്‌മെന്റ് ഫീസ് (UDF) 18 ശതമാനം വരെ കുറയ്ക്കാൻ ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (BIAL) വിമാനത്താവള സാമ്പത്തിക നിയന്ത്രണ അതോറിറ്റിക്ക് ശുപാർശ സമർപ്പിച്ചു. നിർദേശം അംഗീകരിക്കപ്പെട്ടാൽ 2026 സെപ്റ്റംബർ മുതൽ ആഭ്യന്തര യാത്രക്കാരുടെ യുഡിഎഫ് നിലവിലെ 1,550 രൂപയിൽ നിന്ന് 1,450 രൂപയായി കുറയും.

Continue Reading
പാസ്പോർട്ട് ഫീസിൽ വൻ വർധന; പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് കേന്ദ്രം
India
1 min read
4.4k

പാസ്പോർട്ട് ഫീസിൽ വൻ വർധന; പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് കേന്ദ്രം

ജൂൺ 25, 2026
0

പാസ്പോർട്ട് അപേക്ഷാ ഫീസിൽ കേന്ദ്ര സർക്കാർ ഗണ്യമായ വർധനവ് പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ പ്രകാരം 18 വയസ്സിന് മുകളിലുള്ളവർക്കുള്ള 36 പേജ് സാധാരണ പാസ്പോർട്ടിന് 2500 രൂപയും 15 മുതൽ 18 വയസ്സുവരെയുള്ളവർക്കുള്ള പാസ്പോർട്ടിന് 1750 രൂപയുമാകും. നിലവിലെ 1500 രൂപയിൽ നിന്ന് പ്രായപൂർത്തിയായവർക്കുള്ള ഫീസ് 1000 രൂപ വർധിപ്പിച്ചിരിക്കുകയാണ്. 60 പേജ് പാസ്പോർട്ടിൻ്റെ ഫീസ് 3500 രൂപയായും തത്കാൽ (Tatkal) സേവനത്തിനുള്ള ഫീസ് 5000 രൂപയായും ഉയർത്തിയിട്ടുണ്ട്. പുതിയ

Continue Reading