കെആർ പുരം കൂട്ടക്കൊലക്കേസ്: മുഖ്യപ്രതിയുടെ കൂട്ടാളി അറസ്റ്റിൽ
ബെംഗളൂരുവിനെ നടുക്കിയ കെആർ പുരം കൂട്ടക്കൊലക്കേസിൽ നിർണായക മുന്നേറ്റം. കേസിലെ മുഖ്യപ്രതിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ശ്വേതയുടെ ലിവ്-ഇൻ പങ്കാളിയായ ജെ. കെനത്തിനെ പുതുച്ചേരിയിൽ നിന്ന് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ദിവസങ്ങളായി ഒളിവിലായിരുന്ന കെനത്തിനെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ശ്വേതയും കെനത്തും ചേർന്നാണ് ശ്വേതയുടെ മാതാപിതാക്കളായ സോമസുന്ദർ (52), മുത്തുലക്ഷ്മി (48), സഹോദരി സുപ്രിയ (19) എന്നിവരെ സീഗേഹള്ളിയിലെ ഫ്ലാറ്റിൽ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കേസ്. കുടുംബത്തിൻ്റെ എതിർപ്പും
ലഹരിവിരുദ്ധ സന്ദേശവുമായി വിജയ്; ട്രാക്ക് സ്യൂട്ടിൽ മെഗാ മാരത്തണിന് തുടക്കമിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ചെന്നൈ മറീന ബീച്ചിൽ സംഘടിപ്പിച്ച മെഗാ ലഹരിവിരുദ്ധ ബോധവൽക്കരണ മാരത്തണിന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഫ്ലാഗ് ഓഫ് നൽകി. ഫ്ലാഗ് ഓഫിന് പിന്നാലെ ട്രാക്ക് സ്യൂട്ടും സ്നീക്കേഴ്സും അണിഞ്ഞ് ‘സ്റ്റാർട്ട് റൺ, സ്റ്റോപ്പ് ഡ്രഗ്സ്’ എന്ന സന്ദേശമുള്ള ടി-ഷർട്ട് ധരിച്ച് മുഖ്യമന്ത്രി തന്നെ മാരത്തണിൽ പങ്കുചേർന്നത് പരിപാടിയുടെ പ്രധാന ആകർഷണമായി. മുഖ്യമന്ത്രി തങ്ങൾക്കൊപ്പം ഓടാനിറങ്ങിയതോടെ നൂറുകണക്കിന് യുവാക്കളും കായികതാരങ്ങളും ആവേശത്തോടെ അദ്ദേഹത്തെ അനുഗമിച്ചു. ലഹരിക്കെതിരായ സന്ദേശം
ടിനി ടോമിനെതിരെ പരാതി; അൻസിബയെ അനുനയിപ്പിക്കാൻ ശ്രമം വിഫലം
‘അമ്മ’ സംഘടനയിലെ വിവാദങ്ങൾക്കിടെ നടൻ ടിനി ടോമിനെതിരായ പരാതിയിൽ നടി അൻസിബയുമായി അഡ്ഹോക്ക് കമ്മിറ്റി നടത്തിയ അനുരഞ്ജന ശ്രമം ഫലം കണ്ടില്ല. ടിനി ടോം പരസ്യമായി മാപ്പ് പറഞ്ഞാൽ മാത്രമേ പരാതി പിൻവലിക്കൂവെന്ന് അൻസിബ വ്യക്തമാക്കി. അഡ്ഹോക്ക് കമ്മിറ്റി കൺവീനർ രമേഷ് പിഷാരടി വിഷയം കോടതിക്ക് പുറത്തുതന്നെ ഒത്തുതീർക്കാനും പരാതി പിൻവലിക്കാനും ആവശ്യപ്പെട്ടെങ്കിലും അൻസിബ നിലപാട് മാറ്റാൻ തയ്യാറായില്ല. എഴുതി മാപ്പ് നൽകണമെന്ന ടിനി ടോമിൻ്റെ നിർദേശവും അവർ തള്ളി.
ലഹരി മാഫിയക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി; ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാക്കും
സംസ്ഥാനത്ത് ലഹരി മാഫിയയെ പൂർണമായി തകർക്കാൻ ലക്ഷ്യമിട്ട് ആഭ്യന്തരവകുപ്പിൻ്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തൂഫാൻ’ കൂടുതൽ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഹരിപ്പാട്ടിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ലഹരി മാഫിയക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ ശക്തമായ നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്ത് സംസ്ഥാനത്ത് നടന്ന വൻ ലഹരി വേട്ടകൾ പ്രശ്നത്തിൻ്റെ ഗൗരവം വ്യക്തമാക്കുന്നതാണെന്ന് മന്ത്രി
തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; ഇരുവിഭാഗങ്ങൾക്കുംമെതിരെ പൊലീസ് കേസ്
തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎം–ബിജെപി കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് ഇരുവിഭാഗങ്ങൾക്കുംമെതിരെ കേസെടുത്തു. ഇരു കക്ഷികളും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. എൽഡിഎഫ് കൗൺസിലറുടെ പരാതിയിൽ മേയറും ഡെപ്യൂട്ടി മേയറും ഉൾപ്പെടെയുള്ളവർക്കെതിരെയും, ബിജെപി കൗൺസിലറുടെ പരാതിയിൽ വി.വി. രാജേഷ്, എസ്.പി. ദീപക്, ശ്രീകുമാർ, വഞ്ചിയൂർ ബാബു എന്നിവരടക്കം അഞ്ച് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. കാപ്പാ കേസിൽ ജയിലിലുള്ള കൗൺസിലർ ആർ. സുഗതൻ്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് നടത്തിയ
യുവ വ്യവസായി കേതൻ അഗർവാളിൻ്റെ കൊലപാതകം; മകൾ കുറ്റക്കാരിയെങ്കിൽ കടുത്ത ശിക്ഷ നൽകണമെന്ന് സിയയുടെ മാതാപിതാക്കൾ
യുവ വ്യവസായി കേതൻ അഗർവാളിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സിയ ഗോയലിനെതിരെ സ്വന്തം മാതാപിതാക്കൾ തന്നെ കടുത്ത നിലപാട് സ്വീകരിച്ചു. അന്വേഷണത്തിൽ മകൾ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ നിയമപ്രകാരം ഏറ്റവും കർശനമായ ശിക്ഷ നൽകണമെന്നാണ് അമ്മ പൂജ ഗോയലും പിതാവ് പ്രവീൺ ഗോയലും ആവശ്യപ്പെട്ടത്. “എന്റെ മകളാണെങ്കിലും കുറ്റം തെളിഞ്ഞാൽ കേതന് സംഭവിച്ചതുപോലെ തന്നെ കടുത്ത ശിക്ഷ ലഭിക്കണം” എന്നാണ് പൂജ ഗോയൽ പ്രതികരിച്ചത്. കേതന്റെ കുടുംബം സിയയെ സ്വന്തം
കേരളത്തിൽ കാലവർഷം വീണ്ടും ശക്തമാകുന്നു; നാളെ മുതൽ വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത
നാളെ മുതൽ വടക്കൻ കേരളത്തിൽ മഴയുടെ ശക്തി വർധിക്കുമെന്ന് കാലാവസ്ഥ പ്രവചനം.നാളെ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള സംസ്ഥാനത്തെ 12 ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് നിലവിലുണ്ടാകും. തിങ്കളാഴ്ച കാസർകോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയ്ക്കും
ഗ്രീൻ ബെംഗളൂരു ലക്ഷ്യമാക്കി വൻ വൃക്ഷത്തൈ നടീൽ യജ്ഞം; ആയിരങ്ങൾ നാളെ കൈകോർക്കും
ബെംഗളൂരു നഗരത്തിൻ്റെ ഹരിതാഭ വർധന ലക്ഷ്യമിട്ട് നാളെ 15 ലക്ഷം തദ്ദേശീയ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന വമ്പൻ പദ്ധതിയുമായി ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (BDA) രംഗത്തെത്തി. ‘ബെംഗളൂരു അർബൻ ഇക്കോളജിക്കൽ റസ്റ്ററേഷൻ മിഷൻ 2026-30’ൻ്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. 50,000ത്തിലധികം സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തത്തോടെയാകും ഹരിത ദൗത്യം നടക്കുക. നാടപ്രഭു കെംപെഗൗഡ ജയന്തിയോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. നഗരത്തിലെ കെംപെഗൗഡ ലേഔട്ട്, ഡോ. ശിവറാം കാരന്ത് ലേഔട്ട്, ബനശങ്കരി 6-ാം സ്റ്റേജ് ഉൾപ്പെടെയുള്ള
ജപ്പാൻ നോക്കൗട്ടിൽ; റൗണ്ട് ഓഫ് 32-ൽ എതിരാളി ബ്രസീൽ
ഗ്രൂപ്പ് എഫിൽ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലേക്ക് മുന്നേറിയ ജപ്പാൻ, റൗണ്ട് ഓഫ് 32ൽ ബ്രസീലിനെ നേരിടും. സ്വീഡനുമായി 1-1ന് സമനിലയിൽ പിരിഞ്ഞതും, അവസാന ഗ്രൂപ്പ് മത്സരത്തിൽ നെതർലൻഡ്‌സ് ടുണീഷ്യയെ പരാജയപ്പെടുത്തിയതുമാണ് ജപ്പാന് നോക്കൗട്ട് പ്രവേശനം ഉറപ്പാക്കിയത്. ആദ്യ പകുതിയിൽ ഇരു ടീമുകളും സൂക്ഷ്മതയോടെയാണ് കളിച്ചത്. മികച്ച അവസരങ്ങൾ വിരളമായതിനാൽ ഗോൾരഹിത സമനിലയിലായിരുന്നു ഇടവേള. രണ്ടാം പകുതിയിൽ 56-ാം മിനിറ്റിൽ റിറ്റ്സു ഡൊവാൻ്റെ കൃത്യമായ പാസിൽ നിന്ന് ഡയ്‌സൻ മയെദ ഗോൾ
മൗണ്ട് കാർമൽ കോളജിന് ഡീംഡ് ടു ബി സർവകലാശാലാ പദവി
ബെംഗളൂരുവിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മൗണ്ട് കാർമൽ കോളജിന് ഡീംഡ് ടു ബി സർവകലാശാലാ പദവി ലഭിച്ചു. ഏഴ് പതിറ്റാണ്ടിലേറെ നീണ്ട വിദ്യാഭ്യാസ പാരമ്പര്യമുള്ള സ്ഥാപനത്തിന് ലഭിച്ച ഈ അംഗീകാരം ഉന്നത വിദ്യാഭ്യാസ രംഗത്തെ സുപ്രധാന നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. പുതിയ സർവകലാശാലയുടെ ലോഗോ മൗണ്ട് കാർമൽ എജ്യുക്കേഷനൽ സൊസൈറ്റി പ്രസിഡണ്ട് സിസ്റ്റർ ജോസ് ലിനെറ്റ് പ്രകാശനം ചെയ്തു. 1948-ൽ ബെംഗളൂരുവിൽ സ്ഥാപിതമായ മൗണ്ട് കാർമൽ കോളജിന് 2005-ലാണ് സ്വയംഭരണ പദവി