വെനസ്വേലയെ നടുക്കിയ ഭൂചലനത്തിൽ മരണസംഖ്യ 589 ആയി
World
1 min read
4.0k

വെനസ്വേലയെ നടുക്കിയ ഭൂചലനത്തിൽ മരണസംഖ്യ 589 ആയി

ജൂൺ 26, 2026
0

ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയെ നടുക്കിയ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 589 ആയി ഉയർന്നു. 2,980 പേർക്ക് പരിക്കേറ്റതായും 50,000-ത്തിലധികം പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ. തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നതോടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരമാണ് ഭൂചലന പരമ്പര ആരംഭിച്ചത്. ആദ്യം റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. വെറും 38 സെക്കൻഡുകൾക്കുശേഷം

Continue Reading
താരസംഘടന അമ്മയിൽ നിന്ന് രാജിവച്ച അം​ഗങ്ങളെ തിരിച്ചെത്തിക്കും: രമേശ് പിഷാരടി
Kerala
1 min read
5.2k

താരസംഘടന അമ്മയിൽ നിന്ന് രാജിവച്ച അം​ഗങ്ങളെ തിരിച്ചെത്തിക്കും: രമേശ് പിഷാരടി

ജൂൺ 26, 2026
0

താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജിവച്ച അംഗങ്ങളെ സംഘടനയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് നടനും പാലക്കാട് എംഎൽഎയുമായ രമേശ് പിഷാരടി അറിയിച്ചു. കൊച്ചിയിൽ ചേർന്ന അഡ്ഹോക്ക് കമ്മിറ്റി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. സംഘടനയ്ക്ക് ഉടൻ തന്നെ സ്ഥിരം കമ്മിറ്റി രൂപീകരിക്കുമെന്നും, എന്നാൽ ആ കമ്മിറ്റിയുടെ ഭാരവാഹിത്വം താൻ ഏറ്റെടുക്കില്ലെന്നും പിഷാരടി പറഞ്ഞു. ശ്വേത മേനോൻ, അൻസിബ, മമ്മൂട്ടി, മോഹൻലാൽ എന്നിവരടക്കം സംഘടനയിലെ പ്രമുഖരുമായി ഇതിനോടകം ചർച്ച നടത്തിയിട്ടുണ്ടെന്നും,

Continue Reading
ബാംഗ്ലൂർ കേരള സമാജത്തിൻ്റെ നേതൃത്വത്തിൽ മുതുകാട് എം.ക്യൂബ് ഷോ ജൂലൈ 12ന്
Association News
0 min read
4.4k

ബാംഗ്ലൂർ കേരള സമാജത്തിൻ്റെ നേതൃത്വത്തിൽ മുതുകാട് എം.ക്യൂബ് ഷോ ജൂലൈ 12ന്

ജൂൺ 26, 2026
0

തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിൻ്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരുടെ സമഗ്ര വികാസത്തിനായി കാസര്‍ഗോഡ് ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് (ഐ.ഐ.പി.ഡി) സംരംഭത്തിൻ്റെ ബോധവത്കരണവുമായി മുതുകാടും സംഘവും എം ക്യൂബ് പരിപാടിയുമായെത്തുന്നു. ജൂലൈ 12 ഞായറാഴ്ച വൈകിട്ട് 6.30ന് ഇന്ദിരാ നഗര്‍, ഇ.സി.എ ആഡിറ്റോറിയത്തിലാണ് പരിപാടി. മാജിക്കും മ്യൂസിക്കും മോട്ടിവേഷനും ഇഴകലര്‍ന്ന ഈ പരിപാടി ഐ.ഐ.പി.ഡി സംരംഭത്തിൻ്റെ ഉദ്ദേശലക്ഷ്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്. ബാംഗ്ലൂര്‍ കേരള സമാജം, വിവിധ

Continue Reading
എംഡിഎംകെ, ടിവികെ മുന്നണിയിലേക്ക്? നിർണായക നേതൃയോഗം ചെന്നൈയിൽ
India
1 min read
5.1k

എംഡിഎംകെ, ടിവികെ മുന്നണിയിലേക്ക്? നിർണായക നേതൃയോഗം ചെന്നൈയിൽ

ജൂൺ 26, 2026
0

തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾക്ക് വഴിയൊരുങ്ങുമെന്ന സൂചനകൾക്കിടെ എംഡിഎംകെയുടെ നിർണായക ഉന്നതതല നേതൃയോഗം ചെന്നൈയിൽ ആരംഭിച്ചു. ജനറൽ സെക്രട്ടറി വൈക്കോയുടെ അധ്യക്ഷതയിൽ നടക്കുന്ന ദ്വിദിന യോഗത്തിൽ ഡിഎംകെ സഖ്യത്തിൽ തുടരണോ എന്ന വിഷയമാണ് പ്രധാന ചർച്ച. ജൂൺ 27-ന് ചേരുന്ന ജനറൽ കൗൺസിൽ യോഗത്തിന് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കുക. യോഗത്തിൽ ഡിഎംകെ നേതൃത്വത്തിനെതിരെ വൈക്കോ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. മറ്റ് ചെറിയ പാർട്ടികൾക്ക് കൂടുതൽ സീറ്റുകളും രാജ്യസഭാ

Continue Reading
എൻഎസ്എസ്കെ ജാലഹള്ളി വെസ്റ്റ് കരയോഗത്തിൻ്റെ വാർഷിക പൊതുയോഗം ജൂലൈ 5ന്
Association News
0 min read
5.3k

എൻഎസ്എസ്കെ ജാലഹള്ളി വെസ്റ്റ് കരയോഗത്തിൻ്റെ വാർഷിക പൊതുയോഗം ജൂലൈ 5ന്

ജൂൺ 26, 2026
0

എൻഎസ്എസ് കർണാടക ജാലഹള്ളി വെസ്റ്റ് കരയോഗത്തിൻ്റെ വാർഷിക ജനറൽ ബോഡി മീറ്റിംഗ് ജൂലൈ 5ന് രാവിലെ 10.30 മണിക്ക് കരയോഗം ഓഫീസിൽവച്ച് നടക്കും. മെമ്പർമാർ വാർഷിക ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുക്കണമെന്നു സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8050804343 / 9844104633

Continue Reading
പാഠപുസ്തക വിവാദം: എൻസിഇആർടിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സി.വേണുഗോപാൽ
Kerala
0 min read
4.1k

പാഠപുസ്തക വിവാദം: എൻസിഇആർടിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സി.വേണുഗോപാൽ

ജൂൺ 26, 2026
0

ഒൻപതാം ക്ലാസ് സോഷ്യൽ സയൻസ് പുതിയ പാഠപുസ്തകത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിക്കുന്ന ഭാഗങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാർഥികളുടെ മനസ്സിൽ വിഷം നിറയ്ക്കാനുമുള്ള ബിജെപിയുടെ ഉപകരണമായി എൻസിഇആർടി മാറിയെന്നാണ് അദ്ദേഹം ആരോപിച്ചത്. മുൻകാലങ്ങളിൽ എന്താണ് പഠിപ്പിക്കേണ്ടതെന്ന് ശാസ്ത്രീയമായും അക്കാദമികമായും തീരുമാനിച്ചിരുന്ന മികച്ച സ്ഥാപനമായിരുന്നു എൻസിഇആർടിയെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കമാണ് പാഠപുസ്തകങ്ങളിലൂടെ ഉൾപ്പെടുത്തുന്നതെന്നും അദ്ദേഹം

Continue Reading
യശ്വന്ത്പൂർ–കണ്ണൂർ എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെ ട്രാക്കിൽ പരിക്കേറ്റ നിലയിൽ കുട്ടിയെ കണ്ടെത്തി
Kerala
0 min read
4.3k

യശ്വന്ത്പൂർ–കണ്ണൂർ എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെ ട്രാക്കിൽ പരിക്കേറ്റ നിലയിൽ കുട്ടിയെ കണ്ടെത്തി

ജൂൺ 26, 2026
0

കോഴിക്കോട് വെസ്റ്റ് കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ടുവയസ്സുകാരന് ഗുരുതര പരിക്ക്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. കണ്ണഞ്ചേരി സ്വദേശി അഹമ്മദിൻ്റെ മകൻ ഫൈസാനാണ് അപകടത്തിൽപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തിയ കുട്ടിയെ നാട്ടുകാർ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. റെയിൽവേ ട്രാക്കിന് തൊട്ടടുത്താണ് കുട്ടിയുടെ വീട്. യശ്വന്ത്പൂരിൽ നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന

Continue Reading
വിജയ് ഒഴിഞ്ഞ മണ്ഡലത്തിലേക്ക്; തൃച്ചി ഈസ്റ്റിൽ സ്റ്റാലിൻ മത്സരിക്കുമെന്ന് സൂചന
India
0 min read
4.3k

വിജയ് ഒഴിഞ്ഞ മണ്ഡലത്തിലേക്ക്; തൃച്ചി ഈസ്റ്റിൽ സ്റ്റാലിൻ മത്സരിക്കുമെന്ന് സൂചന

ജൂൺ 26, 2026
0

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ വീണ്ടും നിയമസഭയിലേക്ക് മടങ്ങിയെത്തുമെന്ന സൂചനകൾ ശക്തമാകുന്നു. മുഖ്യമന്ത്രി വിജയ് രാജിവെക്കുന്നതോടെ ഒഴിവാകുന്ന തൃച്ചി ഈസ്റ്റ് മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സ്റ്റാലിൻ മത്സരിച്ചേക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ഡിഎംകെ നേതാവും തൃച്ചി വെസ്റ്റ് എം.എൽ.എയുമായ കെ.എൻ. നെഹ്റു നടത്തിയ പ്രസ്താവനയാണ് പുതിയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്. സ്റ്റാലിൻ ഉടൻ നിയമസഭയിലേക്ക് തിരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും, ഏത് മണ്ഡലത്തിൽ നിന്നായിരിക്കും മത്സരിക്കുകയെന്ന

Continue Reading
കർണാടക എക്സൈസിൽ വൻ അഴിമതിയെന്ന് ഇഡി; ഉദ്യോഗസ്ഥർക്കെതിരെ ബിനാമി മദ്യലൈസൻസ് കണ്ടെത്തൽ
Karnataka
1 min read
5.2k

കർണാടക എക്സൈസിൽ വൻ അഴിമതിയെന്ന് ഇഡി; ഉദ്യോഗസ്ഥർക്കെതിരെ ബിനാമി മദ്യലൈസൻസ് കണ്ടെത്തൽ

ജൂൺ 26, 2026
0

കർണാടക എക്സൈസ് വകുപ്പിൽ വ്യാപക അഴിമതി നടന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). എക്സൈസ് ഉദ്യോഗസ്ഥരിൽ പലരും സ്വന്തം പേരിലോ കുടുംബാംഗങ്ങളുടെയും അവരുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയും പേരിലോ ബിനാമി മദ്യ ലൈസൻസുകൾ കൈവശം വെച്ച് അനധികൃത മദ്യവ്യാപാരത്തിൽ ഏർപ്പെട്ടിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മദ്യവ്യാപാര ശൃംഖലയെ കള്ളപ്പണം വെളുപ്പിക്കാനുള്ള മാർഗമായി ഉപയോഗിച്ചതായും ഇഡി ആരോപിക്കുന്നു. ബെലഗാവി അഡീഷണൽ എക്സൈസ് കമ്മീഷണർ വൈ.ഡി. മഞ്ജുനാഥിനെ അഴിമതിയുടെ പ്രധാന കണ്ണിയെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. കർണാടക

Continue Reading
മൺസൂൺ ശക്തിപ്രാപിക്കുന്നു; കർണാടകയിൽ ശക്തമായ മഴയ്ക്ക് സാധ്യത
Karnataka
1 min read
4.1k

മൺസൂൺ ശക്തിപ്രാപിക്കുന്നു; കർണാടകയിൽ ശക്തമായ മഴയ്ക്ക് സാധ്യത

ജൂൺ 26, 2026
0

തെക്കുപടിഞ്ഞാറൻ മൺസൂൺ വീണ്ടും ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. ബെംഗളൂരു ഉൾപ്പെടെ ദക്ഷിണ ഉൾനാടൻ കർണാടക, മലനാട് മേഖലകൾ, തീരദേശ ജില്ലകൾ എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുമെന്നാണ് പ്രവചനം. ദക്ഷിണ കന്നഡ, ഉಡುಪಿ, ഉത്തര കന്നഡ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്നും ജൂൺ അവസാനത്തോടെ ശിവമൊഗ്ഗ, ചിക്കമംഗളൂരു, കൊടഗു ഉൾപ്പെടെയുള്ള മലനാട് ജില്ലകളിൽ

Continue Reading