കോഴിക്കോട് വെസ്റ്റ് കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ടുവയസ്സുകാരന് ഗുരുതര പരിക്ക്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. കണ്ണഞ്ചേരി സ്വദേശി അഹമ്മദിൻ്റെ മകൻ ഫൈസാനാണ് അപകടത്തിൽപ്പെട്ടത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തിയ കുട്ടിയെ നാട്ടുകാർ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

റെയിൽവേ ട്രാക്കിന് തൊട്ടടുത്താണ് കുട്ടിയുടെ വീട്. യശ്വന്ത്പൂരിൽ നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന 16527 യശ്വന്ത്പൂർ–കണ്ണൂർ എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെയാണ് ട്രാക്കിൽ പരിക്കേറ്റ നിലയിൽ ഫൈസാനെ നാട്ടുകാർ കണ്ടെത്തിയത്. ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ റെയിൽവേ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts