ഇന്ന് രാവിലെ തിരുവനന്തപുരം അമ്പൂരി ചാക്കപ്പാറ കളിമൂടിലാണ് പന്നിയെ പിടികൂടാനായി വിരിച്ച വലയിൽ പുലി കുടുങ്ങിയത്. കാരിക്കുഴി സെറ്റിൽമെൻ്റിലെ പന്നിക്കെണിയിൽ പുലി കുടുങ്ങിയ വിവരമറിഞ്ഞ് സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി.

പുലിയെ പരിശോധനയ്ക്കൊടുവിൽ മയക്കുവെടി വയ്ക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതിനിടെ വലയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. സ്ഥലം ഉടമയായ സുരേഷിനെ ആദ്യ റൗണ്ട് മയക്കുവെടി വച്ചതിനു പിന്നാലെ പുലി ആക്രമിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മയക്കുവെടി രണ്ടാമത് വച്ചതും വലപൊട്ടിച്ച് പുലി പുറത്തേക്ക് രക്ഷപ്പെട്ടു.

അഗസ്‌ത്യാർകൂടം താഴ്‌വരയുടെ സമീപത്ത് വിനോദസഞ്ചാരികൾ വരുന്ന ഭാഗത്തേക്കാണ് പുലി പോയത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ പുലിയെ ഇവിടെനിന്നും കണ്ടെത്തുകയും മയക്കുവെടിവെച്ച് പിടികൂടുകയുമായിരുന്നു .

Related Posts