കോഴിക്കോട് പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച് തൊഴിലാളികളും വ്യാപാരികളും നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി ഉടൻ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന സാഹചര്യത്തിൽ പാളയം മാർക്കറ്റിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം ഉണ്ടായത് ശ്രദ്ധേയമാണ്.

പാളയം മാർക്കറ്റ് മാറ്റത്തെ എതിർന്ന് വ്യാപാരികളുടെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. ഇതിനിടെ കല്ലുത്താൻ കടവിലേക്ക് മാറ്റത്തിന് അനുകൂലമായി മറ്റൊരു സംഘം പ്രകടനമായി എത്തുകയും ചെയ്തു. പ്രതിഷേധക്കാർ ഇവരെ കൂകി വിളിച്ചതോടെ ഉന്തും തള്ളും നിലയിലുളള സംഘർഷം സൃഷ്ടിച്ചു. പൊലീസിൻ്റെ ഇടപെടലും ഉണ്ടായി.

Related Posts