പി.പി ദിവ്യയെ പിന്തുണയ്ക്കില്ലെന്നും കർശന നടപടിയുണ്ടാകുമെന്നും മുൻപ് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതേനിലപാട് തന്നെയാണ് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി കൈക്കൊണ്ടത്. അവനവൻ ചെയ്യുന്ന പാപത്തിൻ്റെ ഫലം അവനവൻ തന്നെ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു പ്രതികരണം. സിപിഎം കണ്ണൂർ ജില്ലാസമ്മേളനത്തിലെ മറുപടി പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പി.പി ദിവ്യ എഡിഎമ്മിൻ്റെ യാത്രയയപ്പ് വേദിയിൽ വന്ന് നടത്തിയ പരാമർശങ്ങൾ ന്യായീകരിക്കാൻ സാധിക്കാത്തതാണെന്നാണ് സിപിഎം കണ്ണൂർ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ദിവ്യയെ വിമർശിച്ചു എന്ന വാർത്തയിൽ വിശദീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജനും രംഗത്തെത്തി.

പാർട്ടി നിലപാടിൽ മാറ്റമില്ലെന്നും വാക്കുകൾ അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ചെന്നുമാണ് എം വി ജയരാജൻ പറഞ്ഞത്. വിവാദമുണ്ടാക്കുന്ന പ്രസംഗങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് മാത്രമാണ് പറഞ്ഞത്. എഡിഎമ്മിൻ്റെ മരണത്തിന് പിന്നിൽ ദിവ്യയാണെന്ന ആരോപണത്തിൽ കേസുണ്ട്. കേസ് പൊലീസ് അന്വേഷിക്കുകയാണ്. ഒരു വാചകം അടർത്തിയെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തുന്നു’ എം.വി ജയരാജൻ പറഞ്ഞു. എഡിഎമ്മിൻ്റെ മരണത്തിന് ഇടയാക്കിയത് കഴിഞ്ഞദിവസം ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമർശമെന്നത് സത്യമാണ് എന്നായിരുന്നു ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

Related Posts