ഫുഡ് ഡെലിവറി ജീവനക്കാരനെ കോഴിക്കോട് ചേവരമ്പലം ബൈപ്പാസിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേവരമ്പലം ഉമ്മളത്തൂർ സ്വദേശി മിഥുനാണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ റോഡിനു സമീപത്തെ തോട്ടിൽ അതിഥി തൊഴിലാളിയാണ് ബൈക്കും മൃതദേഹവും ആദ്യം കണ്ടത്. ഉടൻ തന്നെ ഇയാൾ നാട്ടുകാരെ വിമറിയിക്കുകയും പിന്നാലെ പൊലീസ് സ്ഥലലത്തെത്തുകയും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയക്കുകയും ചെയ്തു. റോഡ് പണി പുരോഗമിക്കുന്ന സ്ഥലത്താണ് അപകടം.
ഞായറാഴ്‌ച രാത്രി ഫുഡ് ഡെലിവറിക്കായി പോകുമ്പോൾ അപകടത്തിൽ പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. വെളിച്ചക്കുറവും മുന്നറിയിപ്പ് ബോർഡില്ലാത്തതും ബാരിക്കേഡ് വെക്കാത്തതും അപകടത്തിനു കാരണമാകുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. രണ്ട് മാസം മുമ്പും സമാനമായ അപകടം സംഭവിച്ചിരുന്നു. വർധിച്ചുവരുന്ന റോഡപകടങ്ങളിൽ ആശങ്കയുണ്ടെന്നും അധികൃതർ ഇത് കുറയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.