എ​റ​ണാ​കു​ള​ത്ത് വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ട് പ​രാ​തി. തൃ​പ്പൂ​ണി​ത്തു​റ, കൊ​ച്ചി, ക​ള​മ​ശേ​രി തു​ട​ങ്ങി​യ മ​ണ്ഡ​ല​ങ്ങ​ളാ​ണ് ക​ള്ള​വോ​ട്ട് പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. വോ​ട്ട് ചെ​യ്യാ​നാ​യി ഇ​ട​ക്കൊ​ച്ചി അ​ക്വി​നാ​സ് കോ​ള​ജി​ല്‍ 282-ാം ബൂ​ത്തി​ല്‍ എ​ത്തി​യ ​ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി​യാ​യ കാ​ളി​യ​ത്ത് കു​ഞ്ഞു​മോ​ളു​ടെ വോ​ട്ട് മ​റ്റാ​രോ ചെ​യ്തു​വെ​ന്നാണ് ലഭിച്ച വി​വ​രം. ഇ​തോ​ടെ ടെ​ന്‍​ഡ​ര്‍ വോ​ട്ട് ചെ​യ്ത് കു​ഞ്ഞു​മോ​ള്‍ മ​ട​ങ്ങി. ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ലെ കി​ഴ​ക്കേ ക​ടു​ങ്ങ​ല്ലൂ​ര്‍ എ​ല്‍​പി സ്‌​കൂ​ളി​ലെ 77-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ അ​ജ​യ് ജി. ​കൃ​ഷ്ണ എ​ന്ന​യാ​ളു​ടെ വോ​ട്ടും മ​റ്റാ​രോ ചെ​യ്ത​താ​യി പ​രാ​തി. ഇ​വി​ടെ അ​ര​മ​ണി​ക്കൂ​റോ​ളം വോ​ട്ടെ​ടു​പ്പ് ത​ട​സ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് ടെ​ന്‍​ഡ​ര്‍ വോ​ട്ടി​ന് അ​നു​മ​തി ന​ല്‍​കി.

തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ സ​ര്‍​ക്കാ​ര്‍ ഗേ​ള്‍​ഡ് എ​ല്‍​പി സ്‌​കൂ​ളി​ലും ക​ള്ള​വോ​ട്ട് ന​ട​ന്ന​താ​യി പ​രാ​തി ഉണർന്നു. 51 എ ​ബൂ​ത്തി​ല്‍ രാ​ജേ​ഷ് എ​ന്ന യു​വാ​വ് വോ​ട്ട് ചെ​യ്യാ​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് മ​റ്റൊ​രാ​ള്‍ ചെ​യ്ത​താ​യി അ​റി​ഞ്ഞ​ത്. കൊ​ച്ചി മ​ണ്ഡ​ല​ത്തി​ല്‍ പ​ള്ളു​രു​ത്തി വെ​ങ്കി​ടേ​ശ്വ​ര സ്‌​കൂ​ളി​ലെ 152-ാം ബൂ​ത്തി​ലും ക​ള്ള​വോ​ട്ട് ചെ​യ്ത​താ​യി പ​രാ​തി​യു​ണ്ട്. ജാ​സ്മി​ന്‍ എ​ന്ന യു​വ​തി​യു​ടെ വോ​ട്ടാ​ണ് മ​റ്റാ​രോ ചെ​യ്ത​ത്. യു​വ​തി പ​രാ​തി​പ്പെ​ട്ട​തോ​ടെ ടെ​ന്‍​ഡ​ര്‍ വോ​ട്ട് ചെ​യ്യാ​ന്‍ അ​നു​വ​ദി​ച്ചു.

Related Posts