ഭക്ഷണം ചോദിച്ചിട്ട് നൽകാത്തതിൽ അമ്മയെ കൈയേറ്റം ചെയ്ത് 12കാരൻ. സോഷ്യൽ മീഡിയയിൽ ഇതിൻ്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. വീടിനുള്ളിൽ നിന്നും പകർത്തിയതെന്ന് സംശയിക്കുന്ന വീഡിയോയിൽ അമിത വണ്ണമുള്ള കുട്ടി ഭക്ഷണം ചോദിക്കുന്നതും അമ്മ ഭക്ഷണമൊന്നുമില്ലെന്ന് പറയുമ്പോൾ പ്രകോപിതനായ കുട്ടി അവരെ പിടിച്ച് തള്ളുന്നതും വ്യക്തമാണ്.
അമ്മ പരമാവധി മകനെ ശാന്തനാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കുട്ടി കൂടുതൽ അക്രമാസക്തനാവുകയായിരുന്നു. ദൃശ്യങ്ങൾ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. കുട്ടിയെ കർശനമായി ശിക്ഷിക്കണമെന്ന് ഒരു വിഭാഗം പറയുമ്പോൾ കരുതലോടെ വേണം ഇത്തരം സാഹചര്യങ്ങളോട് മാതാപിതാക്കൾ സമീപിക്കാനെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു.