കൈരളി നികേതൻ എഡ്യൂക്കേഷൻ ട്രസ്റ്റിനു കീഴിലുള്ള ഇന്ദിരാ നഗർ കോമ്പോസൈറ്റ് പി യു കോളജ്, കൈരളി നികേതൻ കോമ്പോസൈറ്റ് പി യു കോളജുകൾ രണ്ടാം വർഷ പി യു പരീക്ഷയിൽ ഉജ്ജ്വല വിജയം നേടി. ഇന്ദിരാ നഗർ കോമ്പോസൈറ്റ് പി യു കോളജിൽ പരീക്ഷ എഴുതിയ 249 പേരിൽ 246പേരും വിജയിച്ചു. 98.79 ശതമാനത്തിൻ്റെ മികച്ച വിജയമാണ് കോളേജ് നേടിയത്. 50പേർ ഡിറ്റിംഷനും 166 പേർ ഫസ്റ്റ് ക്ലാസും നേടി.
ബി ദീക്ഷ (PCMC) 583/600 (97.16%) മാർക്കും എസ്.ഐശ്വര്യ (EBAC), മുഹമ്മദ് റിഫാൻ എന്നിവർ 580/600 മാർക്കും കരസ്ഥമാക്കി.

കൈരളി നികേതൻ കോമ്പോസൈറ്റ് പി യു കോളജിൽ 115 പേർ പരീക്ഷ എഴുതിയതിൽ 90പേർ വിജയിച്ചു. 4 പേർ ഡിറ്റിംഷനും 37 പേർ ഫസ്റ്റ് ക്ലാസും നേടി.

Related Posts