120 കി.മീ. വേഗത്തിൽ ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിൻ; പരീക്ഷണ ഓട്ടം വിജയകരം
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രജൻ ഇന്ധന ട്രെയിൻ വിജയകരമായി അതിവേഗ പരീക്ഷണ ഓട്ടം പൂർത്തിയാക്കി. പരീക്ഷണത്തിനിടെ ട്രെയിൻ മണിക്കൂറിൽ 120 കിലോമീറ്റർ വേഗത കൈവരിച്ചു. ശേഷിക്കുന്ന സുരക്ഷാ പരിശോധനകളും സാങ്കേതിക വിലയിരുത്തലുകളും പൂർത്തിയാക്കിയ ശേഷം ഈ വർഷം തന്നെ സർവീസ് ആരംഭിക്കുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. ട്രെയിനിന് ‘നമോ ഗ്രീൻ റെയിൽ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഹരിയാനയിലെ ജിന്ദ്–സോണിപത് റൂട്ടിൽ പ്രത്യേകം സജ്ജമാക്കിയ 89 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലായിരുന്നു പരീക്ഷണ ഓട്ടം.
ബന്ദിപ്പൂർ, നാഗർഹോളെ വന്യജീവി സങ്കേതങ്ങളിലെ സഫാരി യാത്രയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കർണാടക സർക്കാർ പിൻവലിച്ചു
ബന്ദിപ്പൂർ, നാഗർഹോളെ വന്യജീവി സങ്കേതങ്ങളിലെ സഫാരി യാത്രയ്ക്ക് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും കർണാടക സർക്കാർ പിൻവലിച്ചു. വിദഗ്ധ സമിതിയുടെ ശുപാർശ പരിഗണിച്ചാണ് തീരുമാനം എടുത്തതെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. വന്യജീവി ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ കഴിഞ്ഞ നവംബർ 7 മുതൽ ഫെബ്രുവരി 21 വരെ സഫാരി പൂർണമായും നിർത്തിവെച്ചിരുന്നു. തുടർന്ന് ഭാഗിക നിയന്ത്രണങ്ങളോടെയാണ് സഫാരി പുനരാരംഭിച്ചത്. എന്നാൽ നിയന്ത്രണങ്ങൾ തുടർന്നതോടെ സന്ദർശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ഇതുമൂലം വനവകുപ്പിൻ്റെ
മതം പറയുന്നവർ മന്ത്രിമാരാവുകയും മതേതരത്വം പറയുന്നവർ വർഗീയവാദികളാവുകയും ചെയ്യുന്ന സാമൂഹ്യസാഹചര്യമാണ് കേരളത്തിലെന്ന് വെള്ളാപ്പള്ളി
മതം പറയുന്നവർ മന്ത്രിമാരാവുകയും മതേതരത്വം പറയുന്നവർ വർഗീയവാദികളാവുകയും ചെയ്യുന്ന സാമൂഹ്യസാഹചര്യമാണ് കേരളത്തിലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗം നേതൃയോഗം ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിലർ മതം പറഞ്ഞാൽ മതേതരത്വവും എസ്എൻഡിപി യോഗം അത് പറഞ്ഞാൽ വർഗീയവുമാകുന്ന സാമൂഹ്യസാഹചര്യമാണ് കേരളത്തിൽ. ഈ ഇരട്ടത്താപ്പ് അംഗീകരിക്കില്ല. ഭരണഘടനയും നിയമവും ഉറപ്പുനൽകുന്ന അവകാശങ്ങൾ ചോദിക്കുന്നത് വർഗീയതയാണെങ്കിൽ അത് ഇനിയും തുടരും. എസ്എൻഡിപി യോഗവും താനും രാവും പകലും വിമർശിക്കപ്പെടുകയും
നോർക്ക ഇൻഷുറൻസ്: 4 ലക്ഷത്തിലേറെ കുടുംബാംഗങ്ങൾക്ക് ചികിത്സാ പരിരക്ഷ
പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഇത്തവണ നാല് ലക്ഷത്തിലേറെ കുടുംബാംഗങ്ങൾക്ക് ചികിത്സാ-സുരക്ഷാ ആനുകൂല്യം ലഭിക്കും. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതോടെ ആകെ 1,63,868 പോളിസികൾ വിതരണം ചെയ്തതായി നോർക്ക അറിയിച്ചു. ഈ വർഷത്തേക്കുള്ള അപേക്ഷാ കാലാവധി അവസാനിച്ചതിനാൽ ഇനി പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ അടുത്ത വർഷം വരെ കാത്തിരിക്കണം. അടിസ്ഥാന ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയർ’ വഴി 1,32,031 പോളിസികളും, മാതാപിതാക്കളെ ഉൾപ്പെടുത്തി അധിക പരിരക്ഷ
നീറ്റ് വിവാദം: വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാളെ ജന്തർമന്തറിൽ പ്രതിഷേധം
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നാളെ ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനത പാർട്ടി അറിയിച്ചു. പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ അറിയിച്ചതനുസരിച്ച്, വിദ്യാർത്ഥികൾ, കർഷകർ, വിവിധ സാമൂഹിക സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുക്കും. നീറ്റ് പരീക്ഷയിലെ പിഴവുകൾക്ക് കേന്ദ്ര സർക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടും.
കെംപെഗൗഡയുടെ ജന്മവാർഷികാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ ഉപരാഷ്ട്രപതി ഇന്ന് ബെംഗളൂരുവിൽ
രണ്ടുദിവസത്തെ കർണാടക സന്ദർശനത്തിൻ്റെ ഭാഗമായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് ബെംഗളൂരുവിലെത്തും. സന്ദർശനത്തിൻ്റെ ആദ്യദിനത്തിൽ കെംപെഗൗഡയുടെ ജന്മവാർഷികാഘോഷ പരിപാടികളിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. നാളെ നടക്കുന്ന രാജീവ് ഗാന്ധി ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ സ്ഥാപകദിനാഘോഷ ചടങ്ങിലും ഉപരാഷ്ട്രപതി പങ്കെടുക്കും. വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കുന്ന അദ്ദേഹം സന്ദർശനം പൂർത്തിയാക്കി പിന്നീട് മടങ്ങും.
ഓണത്തിരക്കിന് പരിഹാരം; ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം 8ൽ നിന്ന് 16 ആയി വർധിപ്പിച്ചേക്കും
ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിലെ കോച്ചുകളുടെ എണ്ണം എട്ടിൽ നിന്ന് 16 ആയി വർധിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചു. ജൂലൈ ആദ്യവാരത്തോടെ അധിക കോച്ചുകളോടെ സർവീസ് ആരംഭിക്കുമെന്നാണ് വിവരം. ഓണസീസണിൽ കേരളത്തിലേക്ക് യാത്ര ചെയ്യുന്ന ബെംഗളൂരു മലയാളികൾക്ക് ഇത് വലിയ ആശ്വാസമാകും. കോച്ചുകൾ 16 ആകുന്നതോടെ നിലവിലെ 530 സീറ്റുകൾ 1,128 ആയി ഉയരും. ഇതോടെ ഓരോ സർവീസിലും 598 അധിക സീറ്റുകൾ ലഭ്യമാകും. ആഴ്ചയിൽ ആറു ദിവസങ്ങളിലായി ഒരു ദിശയിൽ മാത്രം
ഡെംബലെയുടെ ഹാട്രിക്കിൽ ഫ്രാൻസിന് തകർപ്പൻ ജയം; ഇറാഖിനെ തരിപ്പണമാക്കി സെനഗൽ
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ പോരാട്ടത്തിൽ നോർവെയെ 4-1ന് തകർത്ത് ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലേക്ക് മുന്നേറി. ബോസ്റ്റണിൽ നടന്ന മത്സരത്തിൽ ഉസ്മാൻ ഡെംബലെ ഹാട്രിക് നേടി ഫ്രാൻസിൻ്റെ വിജയശില്പിയായി. ഡിസൈർ ഡൂവേ ഒരു ഗോളും നേടി. നോർവെയുടെ ആശ്വാസഗോൾ തെലോ ആസ്ഗാർഡിൻ്റെ വകയായിരുന്നു. ഈ വിജയത്തോടെ ഫ്രാൻസ് ഒമ്പത് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. ആറ് പോയിന്റുള്ള നോർവെയും രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് ഉറപ്പിച്ചു. അതേസമയം, മറ്റൊരു ഗ്രൂപ്പ്
അഭിഷേകിൻ്റെ അർധസെഞ്ചുറി വിഫലം; ഇന്ത്യയ്ക്ക് 34 റൺസ് തോൽവി
അയർലൻഡിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തിൽ ഇന്ത്യക്ക് 34 റൺസിൻ്റെ തോൽവി. 183 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 18.5 ഓവറിൽ 148 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യൻ നിരയിൽ അഭിഷേക് ശർമ്മ മാത്രമാണ് പൊരുതിയത്. വെറും 20 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 50 റൺസ് നേടിയ അഭിഷേക് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. തിലക് വർമ (19), ശിവം ദുബെ (25), അക്സർ
സൗജന്യ കന്നഡ ക്ലാസുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം
കർണാടകയിൽ താമസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള അന്യഭാഷക്കാർക്ക് കന്നഡ ഭാഷ എളുപ്പത്തിൽ സംസാരിക്കാനും വായിക്കാനും എഴുതാനും അവസരമൊരുക്കുന്ന ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റ് (S S Tuitions), വൈറ്റ്ഫീൽഡ് സംഘടിപ്പിക്കുന്ന സൗജന്യ കന്നഡ പഠന ക്ലാസുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. കഴിഞ്ഞ 17 വർഷമായി നടന്നു വരുന്ന ഈ സൗജന്യ സംരംഭത്തിലൂടെ 4,000-ത്തിലധികം പേർ കന്നഡ ഭാഷ അഭ്യസിച്ച് ദൈനംദിന ജീവിതത്തിലും തൊഴിൽ മേഖലയിലും ആത്മവിശ്വാസത്തോടെ ഉപയോഗിച്ചുവരുന്നു. വിവിധ ഇന്ത്യൻ