സ്‌കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം; വിവാഹം കഴിഞ്ഞ് 10 ദിവസത്തിനകം നവവരന് ദാരുണാന്ത്യം
വിവാഹം കഴിഞ്ഞ് പത്ത് ദിവസം മാത്രം പിന്നിടുന്നതിനിടെ ഹണിമൂൺ യാത്ര ദാരുണമായി. ശ്രീലങ്കയിൽ സ്‌കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം സംഭവിച്ച് മലപ്പുറം വേങ്ങര സ്വദേശി എം.കെ. മുഹമ്മദ് ഇർഫാദ് മരിച്ചു. വെള്ളിയാഴ്ച സ്കൂബ ഡൈവിങ് നടത്തുന്നതിനിടെയാണ് ഇർഫാദിന് കടലിൽവച്ച് ഹൃദയാഘാതമുണ്ടായത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്ത് ദിവസം മുൻപാണ് ഇർഫാദിൻ്റെ വിവാഹം നടന്നത്. ഭാര്യയ്ക്കൊപ്പം ഹണിമൂൺ യാത്രയ്ക്കായാണ് ശ്രീലങ്കയിലെത്തിയത്. സുഹൃത്തുക്കളും ഇവർക്കൊപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ
അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
സമന്വയ ദാസറഹള്ളി ഭാഗ്, ഷെട്ടിഹള്ളി സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. സ്ഥാനീയ സമിതി, ബാലഗോകുലം, മാതൃസമിതി എന്നിവയിൽ നിന്നായി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. ഷെട്ടിഹള്ളി സ്ഥാനീയ സമിതി വൈസ് പ്രസിഡണ്ടും യോഗ അധ്യാപികയുമായ ഉഷ ഗോപാലകൃഷ്ണൻ യോഗാഭ്യാസത്തിന് നേതൃത്വം നൽകി
ഇലക്ട്രോണിക് സിറ്റിയിൽ മലയാളി യുവാക്കളുടെ അതിക്രമം; റിട്ട.ബിഎംടിസി കണ്ടക്ടർക്ക് കുത്തേറ്റു, രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ അനധികൃത പാർക്കിങ്ങിനെ ചൊല്ലിയ തർക്കം കത്തിക്കുത്തിലും ആക്രമണത്തിലും കലാശിച്ചു. സംഭവത്തിൽ റിട്ടയേർഡ് ബി.എം.ടി.സി കണ്ടക്ടർക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണം നടത്തിയ രണ്ട് മലയാളി യുവാക്കളെ പരപ്പന അഗ്രഹാര പൊലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു. ടാക്സി കാറിൽ എത്തിയ യുവാക്കൾ വാഹനം വഴിതടസ്സപ്പെടുത്തുന്ന രീതിയിൽ പാർക്ക് ചെയ്തതിനെ ചോദ്യം ചെയ്തതോടെയാണ് വാക്കുതർക്കം ആരംഭിച്ചത്. പിന്നാലെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് റിട്ട. കണ്ടക്ടറെ യുവാക്കൾ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റയാളെ
അൻസിബയ്ക്ക് തിരിച്ചടി; ടിനി ടോമിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്
നടി അൻസിബ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് റിപ്പോർട്ട്. കടവന്ത്ര സി.ഐ എറണാകുളം എസ്‌പിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് നിലവിലെ സാഹചര്യത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ നിയമപരമായ അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. മറ്റൊരാൾ പറഞ്ഞതായി പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന നിരീക്ഷണം. അൻസിബയുടെ ഹർജി കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പൊലീസിൻ്റെ റിപ്പോർട്ട് പുറത്തുവന്നത്. ടിനി ടോം തനിക്കെതിരെ തുടർച്ചയായി
പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു
തമിഴ് സിനിമയിലെ പ്രമുഖ സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്തിടെയാണ് സിനിമാ രംഗത്ത് 50 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷം അദ്ദേഹം സംഘടിപ്പിച്ചത്. പ്രശസ്ത നടി പൂർണിമ ജയറാം ആണ് ഭാര്യ. മക്കളായ ശരണ്യ ഭാഗ്യരാജ്, നടൻ ശാന്തനു ഭാഗ്യരാജ് എന്നിവരാണ് കുടുംബാംഗങ്ങൾ. 1979-ൽ പുറത്തിറങ്ങിയ ‘സുവർ ഇല്ലാത ചിത്തിരങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ഭാഗ്യരാജ് സംവിധായകനായി അരങ്ങേറ്റം
കരുനാഗപ്പള്ളി സ്വദേശിയായ എംഡിഎംഎ കേസ് പ്രതിയുടെ വസ്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ്
മയക്കുമരുന്ന് കടത്തിലൂടെ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടാൻ ചെന്നൈയിലെ കോംപിറ്റന്റ് അതോറിറ്റിയുടെ ഉത്തരവ്. കൊരട്ടിയിൽ വെച്ച് 96.45 ഗ്രാം എംഡിഎംഎ രാസലഹരി പിടികൂടിയ കേസ്സിലെ പ്രതിയുടെ സ്വത്തുക്കളായ 6.7 സെന്റ് സ്ഥലവും റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിളുമാണ് കണ്ടുകെട്ടാൻ ഉത്തരവായത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഈ ശക്തമായ നടപടി. കൊരട്ടിയിൽ വെച്ച് മാരക രാസലഹരിയായ എംഡിഎംഎയുമായി പിടിയിലായ കൊല്ലം കരുനാഗപ്പള്ളി നീലിക്കുളം
ജിമ്മിൽ നിന്ന് മടങ്ങിയ യുവാവിന് നേരെ ചുറ്റിക ആക്രമണം; ഭാര്യ അറസ്റ്റിൽ
നെല്ലിച്ചോട് ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയായ ജിസ്‌മി തെരേസ് ജോഷി (30) അറസ്റ്റിലായി. ഡീനസ് ഡേവിസിൻ്റെ ഭാര്യയായ ജിസ്‌മിയെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിലെ ഒന്നാംപ്രതിയായ പോട്ട പനമ്പിള്ളി നഗർ സ്വദേശി സിറിൾ നേരത്തെ അറസ്റ്റിലായിരുന്നു. ജിസ്‌മിയും സിറിളും ഒരുമിച്ച് ജീവിക്കാൻ
ബാംഗ്ളൂരിൽ നിര്യാതയായി
ബാംഗ്ലൂർ ഷെട്ടിഹള്ളിയിലെ ശാന്തി ലേഔട്ടിൽ താമസിക്കുന്ന തങ്കം ഗോപാലൻ(80) സ്വവസതിയിൽ നിര്യാതയായി. ഭർത്താവ് : ഗോപാലൻ നായർ (റിട്ട.ഓണററി ഫ്‌ളൈയിങ് ഓഫീസർ)മക്കൾ : ഷീബ(എയർഫോഴ്‌സ് സ്‌കൂൾ ജാലഹള്ളി), ഷീജ (ചിന്മയ സ്‌കൂൾ) സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2മണിക്ക് പീനിയ വൈദ്യുതി ശ്‌മശാനത്തിൽ
ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്‌ണൻ പോറ്റിയെ വീണ്ടും ചോദ്യംചെയ്‌ത് എസ്‌ഐടി
ശബരിമല സ്വർണക്കൊള്ളക്കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) വീണ്ടും വിശദമായി ചോദ്യം ചെയ്തു. തിങ്കളാഴ്ച ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് നിർണായക നീക്കം. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എച്ച്. വെങ്കിടേഷിൻ്റെ നേതൃത്വത്തിൽ നടന്ന ചോദ്യംചെയ്യൽ എട്ട് മണിക്കൂറിലേറെ നീണ്ടു. 2025-ൽ ശബരിമലയിലെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് എസ്‌ഐടി പ്രധാനമായും പരിശോധിച്ചത്. ഈ സ്വർണപ്പാളി കൈമാറ്റത്തിൽ ഗൂഢാലോചന നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് പുതിയ കേസ് രജിസ്റ്റർ
രണ്ടുദിവസത്തെ സെഷെൽസ് സന്ദർശനത്തിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രതിരിക്കും
രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സെഷെൽസിലേക്ക് തിരിക്കും. രാവിലെ 9 മണിക്ക് ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന അദ്ദേഹം ഉച്ചയ്ക്ക് 1.15-ന് സെഷെൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. സന്ദർശനത്തിൻ്റെ ഭാഗമായി സെഷെൽസ് നാഷണൽ ബൊട്ടാണിക്കൽ ഗാർഡനിൽ വൃക്ഷത്തൈ നട്ടുകൊണ്ടാണ് പ്രധാനമന്ത്രി പരിപാടികൾക്ക് തുടക്കമിടുക. തുടർന്ന് സെഷെൽസ് കോസ്റ്റ് ഗാർഡ് ബേസിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്ന അദ്ദേഹം, രാത്രി പ്രസിഡണ്ട് പാട്രിക് ഹെർമിനി ഒരുക്കുന്ന ഔദ്യോഗിക വിരുന്നിലും പങ്കെടുക്കും. ഇന്ത്യയും