രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സെഷെൽസിലേക്ക് തിരിക്കും. രാവിലെ 9 മണിക്ക് ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന അദ്ദേഹം ഉച്ചയ്ക്ക് 1.15-ന് സെഷെൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.

സന്ദർശനത്തിൻ്റെ ഭാഗമായി സെഷെൽസ് നാഷണൽ ബൊട്ടാണിക്കൽ ഗാർഡനിൽ വൃക്ഷത്തൈ നട്ടുകൊണ്ടാണ് പ്രധാനമന്ത്രി പരിപാടികൾക്ക് തുടക്കമിടുക. തുടർന്ന് സെഷെൽസ് കോസ്റ്റ് ഗാർഡ് ബേസിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്ന അദ്ദേഹം, രാത്രി പ്രസിഡണ്ട് പാട്രിക് ഹെർമിനി ഒരുക്കുന്ന ഔദ്യോഗിക വിരുന്നിലും പങ്കെടുക്കും.

ഇന്ത്യയും സെഷെൽസും തമ്മിലുള്ള നയതന്ത്ര, സമുദ്രസുരക്ഷ, വികസന സഹകരണം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.

Related Posts