ഇസ്രയേല്‍ സൈന്യത്തിൻ്റെ വ്യോമാക്രമണത്തിലും വെടിവെപ്പിലും ഗാസയില്‍ വെള്ളിയാഴ്ച 62 പേര്‍ മരിച്ചു. ആഹാരത്തിനായി കാത്തുനിന്നവരാണ് ഇവരില്‍ 10 പേര്‍. സംഭവം പരിശോധിക്കുകയാണെന്ന് സൈന്യം പറഞ്ഞു. അതിനിടെ, അഴിമതിക്കേസില്‍ മൊഴിനല്‍കാനായി ഹാജരാകുന്നതിന് രണ്ടാഴ്ചത്തെ അവധി നല്‍കണമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിൻ്റെ അഭ്യര്‍ഥന ജറുസലേം ജില്ലാകോടതി തള്ളിക്കളഞ്ഞു.

യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് നെതന്യാഹുവിൻ്റെ പേരിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നടപടി. ഇറാനുമായുള്ള യുദ്ധത്തിൻ്റെ പശ്ചാത്തലത്തില്‍ സുരക്ഷാകാര്യങ്ങള്‍ ശ്രദ്ധിക്കാനുള്ളതിനാല്‍ മൊഴിയെടുപ്പ് മാറ്റിവെക്കണമെന്നാണ് നെതന്യാഹു അഭ്യര്‍ഥിച്ചത്.

Related Posts