ബി ഡി എ സംഘടിപ്പിച്ച ഗ്രീൻ ബാംഗ്ലൂരിൽ എയ്മ പങ്കാളിയായി
ബംഗളൂരു വികസന അതോറിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബംഗളൂരുവിൽ ഒറ്റദിവസംകൊണ്ട് 15 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്ന ബ്രഹത് പദ്ധതി ഗ്രീൻ ബംഗളൂരുവിൽ നിരവധി സന്നദ്ധ സംഘടനകളും സാധാരണക്കാരും എയ്മ കർണാടക ഘടവും പങ്കാളിയായി. എയ്‌മയുടെ പ്രോഗ്രാം കോഡിനേറ്റർ നീനു പങ്കജ്, അജിത കൃഷ്ണകുമാർ എന്നിവർ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
നന്മ അസോസിയേഷൻ്റെ ഓണാഘോഷം ‘നന്മ ഓണം-2026’ ഓഗസ്റ്റ് 16ന്
ബാംഗ്ലൂർ നന്മ അസോസിയേഷൻ്റെ ഈ വർഷത്തെ ഓണാഘോഷം ‘നന്മ ഓണം-2026’ ഓഗസ്റ്റ് 16ന് കടയ്ക്കൽ ഫാമിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. ഓണക്കിറ്റ് വിതരണം, കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യയും എന്നിവ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 94484 37337, 94498 67841, 98450 26862 വിളിക്കുക
തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഡിഎംകെയ്ക്ക് വീണ്ടും തിരിച്ചടി; എംഡിഎംകെയും സഖ്യം വിട്ടു
തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഡിഎംകെ സഖ്യകക്ഷികളുടെ പിന്മാറ്റം തുടരുന്നു. കോൺഗ്രസിനും മുസ്ലിം ലീഗിനും പിന്നാലെ ഒമ്പത് വർഷത്തെ സഖ്യം അവസാനിപ്പിച്ച് എംഡിഎംകെയും ഡിഎംകെ മുന്നണി വിട്ടതായി പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന പാർട്ടിയുടെ ജനറൽ കൗൺസിൽ യോഗത്തിലാണ് സഖ്യത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനം എംഡിഎംകെ കൈക്കൊണ്ടത്. ഭരണകക്ഷിയായ ടിവികെയുമായി ചേർന്ന് മുന്നോട്ടുപോകാനാണ് പാർട്ടിയുടെ നീക്കമെന്നാണ് സൂചന. ഡിഎംകെ നേതൃത്വം എംഡിഎംകെയെ ബോധപൂർവം ദുർബലപ്പെടുത്താൻ ശ്രമിച്ചുവെന്നും സർക്കാർ രൂപീകരണത്തിനായി അണ്ണാ ഡിഎംകെയുമായി രഹസ്യ ചർച്ചകൾ
സമസ്ത സ്ഥാപക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു
സമസ്ത സ്ഥാപക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ആർ സീ പുരം കുവ്വത്തുൽ ഇസ്ലാം മസ്ജിദ് അംഗണത്തിൽ മഹല്ല് പ്രസിഡണ്ട് വി സി കരീം ഹാജി പതാക ഉയർത്തി, എസ് വൈ എസ് ജില്ലാ സെക്ക്രട്ടറി പി എം അബ്ദുൽ ലത്തീഫ് ഹാജിയുടെ അധ്യക്ഷതയിൽ ഖത്തീബ് ഇബ്രാഹിം ഖലീൽ ദാരിമി “വിശ്വാസത്തിൻ്റെ കരുത്തും വിജ്ഞാനത്തിൻ്റെ വെളിച്ചവും പകർന്നു നൽകി. ഒരു നൂറ്റാണ്ടായി കേരളീയ മുസ്ലിം സമൂഹത്തിന് വഴികാട്ടിയായ സമസ്തയുടെ സ്ഥാപക
സംസ്ഥാനത്ത് നാളെ മുതൽ കനത്ത മഴ; 5 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ നാളെ മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നും ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. നാളെ പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. മറ്റന്നാൾ മുതൽ വടക്കൻ കേരളത്തിൽ മഴയുടെ ശക്തി കൂടുതൽ വർധിക്കുമെന്നാണ് കാലാവസ്ഥാ
ട്രെയിന്‍ തട്ടി ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
കളിക്കാനായി അയൽവീട്ടിലേക്ക് പോകുന്നതിനിടെ ട്രെയിൻ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ എട്ടാം ക്ലാസ് വിദ്യാർത്ഥി ചികിത്സയ്ക്കിടെ മരിച്ചു. കോഴിക്കോട് കണ്ണഞ്ചേരി കല്ലായി റോഡിലെ ‘മുബസാന’യിൽ അഹമ്മദിൻ്റെ മകൻ ഫൈസാനാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയ്ക്ക് 12.15ഓടെയായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ 7.50ഓടെ കണ്ണഞ്ചേരിയിലായിരുന്നു അപകടം. യശ്വന്ത്പുർ–കണ്ണൂർ എക്സ്പ്രസ് ട്രെയിൻ ഫൈസാനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടി പാളത്തിൻ്റെ മധ്യത്തിലേക്ക് തെറിച്ചുവീണു. ട്രെയിൻ കുട്ടിയുടെ മുകളിലൂടെ കടന്നുപോയെങ്കിലും പാളങ്ങൾക്കിടയിൽ
സാന്ത്വനം അന്നസാന്ദ്രപാളയ പഠനോപകരണങ്ങൾ വിതരണം ചെയ്തു
സാന്ത്വനം അന്നസാന്ദ്രപാളയയുടെ നേതൃത്വത്തിൽ വിഭൂതിപുര ഗവൺമെന്റ് സ്കൂളിലെ 300 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിഭൂതിപുര ഗവൺമെന്റ് സ്കൂളിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായ സുധീഷ് പി. കെ. ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അച്യുത ദാസ് വിദ്യാർത്ഥികൾക്ക് പ്രചോദനാത്മക സന്ദേശം നൽകി. സാന്ത്വനം ചെയർമാൻ സനൂപ്, വൈസ് ചെയർമാൻ ജയപ്രകാശ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. സംഘടനയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും മറ്റ് അംഗങ്ങളും പരിപാടിയിൽ സജീവമായി പങ്കെടുത്തു. 300 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ
‘ഒരു തലമുറയെ മുഴുവൻ രൂപപ്പെടുത്തിയ വ്യക്തി, ഭാഗ്യരാജ് സർ അപൂർവ പ്രതിഭ’; അനുശോചിച്ച് മോഹൻലാൽ
നടനും സംവിധായകനുമായ കെ ഭാഗ്യരാജിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ. തമിഴ് സിനിമയുടെ യഥാർത്ഥ ശബ്ദത്തെ നഷ്ടപ്പെട്ടെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭയായിരുന്നു. ചലച്ചിത്രകാരൻ, നടൻ, കഥാകാരൻ, നർമ്മം, ഊഷ്മളത എന്നിവയാൽ സിനിമയുടെ ഒരു തലമുറയെ മുഴുവൻ രൂപപ്പെടുത്തിയ വ്യക്തി. അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും എൻ്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തെന്ന് അദ്ദേഹം കുറിച്ചു.
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെ മലമുകളിൽ നിന്ന് വീണ് നവവധുവിന് ദാരുണാന്ത്യം
തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മലമുകളിൽ നിന്ന് വീണ് നവവധു മരിച്ചു. തൂത്തുക്കുടി സ്വദേശിനിയായ അനിത (24)യാണ് മരിച്ചത്. ഭർത്താവ് സുരേഷിനൊപ്പം ക്ഷേത്രദർശനത്തിനെത്തിയ അനിത, ക്ഷേത്രപരിസരത്ത് കുരങ്ങുകൾക്ക് പഴം നൽകുന്നതിനിടെയാണ് അപകടമുണ്ടായത്. പഴത്തിനായി കൂട്ടമായി എത്തിയ കുരങ്ങുകൾ ആക്രമണ സ്വഭാവം കാണിച്ചതോടെ ഭയന്ന് ഓടിയ അനിതയ്ക്ക് മലമുകളിലെ കുത്തനെയുള്ള ഇറക്കത്തിൽ കാൽവഴുതി വലിയ താഴ്ചയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. വിദേശത്ത് ജോലി ചെയ്യുന്ന
വൃക്ഷത്തൈ നടീൽ യജ്ഞത്തിൽ ബിഎംസിസി പങ്കാളികളായി
ബെംഗളൂരു നഗരത്തിൻ്റെ ഹരിതാഭ വർധന ലക്ഷ്യമിട്ട് നാളെ 15 ലക്ഷം തദ്ദേശീയ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന വമ്പൻ പദ്ധതിയിൽ ബംഗളൂരു മെട്രോ സിറ്റി ക്ലബ്ബിൻ്റെ സജീവ സാന്നിദ്ധ്യം ഏറെ ശ്രദ്ധ നേടി. ബി.എം സി സി പ്രസിഡണ്ട് അഡ്വ.ശ്രീകുമാർ, ജനറൽ സിക്രട്ടറി പി.ടി മാധവൻ, നീതു കൃഷ്ണ, സനൽദാസ്, വിപിൻ ശങ്കർ, റിഷിത് ഡി.കെ, മധുസൂതനപണിക്കർ, പി വി കെ രാമൻ, സായ് കൃഷണ, നൗഷാദ് കെ യു, സംഗീത് രാജമോഹൻ,