കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇടിമിന്നൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിൻ്റെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിനിടെ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ വിലയിരുത്തൽ. ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ
കർണാടകയിൽ സംസ്ഥാനവ്യാപക പൾസ് പോളിയോ ഡ്രൈവ് ഇന്ന്
കർണാടകയിൽ സംസ്ഥാനവ്യാപകമായി പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ഇന്ന് നടക്കും. അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നിർബന്ധമായും നൽകണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്ന് തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികൾക്കായി ജൂലൈ 4 വരെ വീടുകളിലെത്തി മരുന്ന് നൽകുന്ന പ്രത്യേക ഫോളോ-അപ്പ് പ്രവർത്തനവും ആരോഗ്യവകുപ്പ് നടത്തും. ഒരു കുട്ടിയും പോളിയോ പ്രതിരോധത്തിൽ നിന്ന് വിട്ടുപോകരുതെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിർദേശം. സംസ്ഥാനത്തുടനീളം 64.8 ലക്ഷം കുട്ടികൾക്ക് മരുന്ന് നൽകുന്നതിനുള്ള ഒരുക്കങ്ങൾ
തുമക്കൂരിൽ കാറിൽ സ്ഫോടനം; യുവാവ് മരിച്ചു, പ്രണയ തർക്കമെന്ന് പ്രാഥമിക നിഗമനം
കർണാടകയിലെ തുമക്കൂരിൽ ദേശീയപാതയിൽ സഞ്ചരിച്ച കാറിലുണ്ടായ സ്ഫോടനത്തിൽ യുവാവ് മരിച്ചു. ഉത്തര കന്നഡ സ്വദേശി നാഗേന്ദ്ര (30) ആണ് മരിച്ചത്. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യുവതി രമ്യയ്ക്കും കാർ ഡ്രൈവർ പ്രവീണിനും പരിക്കേൽക്കാതെ രക്ഷപ്പെടാനായി. ക്രൂഡ് ബോംബ് ഉപയോഗിച്ചുള്ള ആത്മഹത്യയാകാമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻമാരായി ജോലി ചെയ്തിരുന്ന നാഗേന്ദ്രയും രമ്യയും കഴിഞ്ഞ ആറു വർഷമായി പ്രണയത്തിലായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.
കെംപെഗൗഡ ജനക്ഷേമത്തിൻ്റെ മാതൃക; ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ
ബെംഗളൂരു നഗരത്തിൻ്റെ സ്ഥാപകനായ കെംപെഗൗഡ ജനക്ഷേമത്തിന് മുൻതൂക്കം നൽകി ഭരിച്ച ദീർഘദർശിയായ നേതാവായിരുന്നുവെന്ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ പറഞ്ഞു. ബെംഗളൂരുവിൽ നടന്ന കെംപെഗൗഡയുടെ 517-ാം ജന്മവാർഷികാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ജനവിഭാഗങ്ങളിൽപ്പെട്ടവർ സൗഹാർദത്തോടെ ഒരുമിച്ച് ജീവിക്കാനാകുന്ന നഗരമായിരുന്നു കെംപെഗൗഡയുടെ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു. ഉൾക്കൊള്ളലും സാമൂഹിക ഐക്യവും മുൻനിർത്തിയുള്ള അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടാണ് ഇന്നും ബെംഗളൂരുവിൻ്റെ വളർച്ചയ്ക്ക് പ്രചോദനമാകുന്നതെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി. ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട്, കേന്ദ്രമന്ത്രിമാരായ എച്ച്.ഡി.കുമാരസ്വാമി,
പനാമയ്ക്കെതിരെ ഇംഗ്ലണ്ടിന് അനായാസ ജയം; ഘാനയെ വീഴ്ത്തി ക്രൊയേഷ്യയും പ്രീക്വാർട്ടറിൽ
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ പനാമയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലെത്തി. രണ്ടാം പകുതിയിലാണ് ഇംഗ്ലണ്ടിൻ്റെ ഇരുഗോളുകളും പിറന്നത്. 62-ാം മിനിറ്റിൽ ജൂഡ് ബെല്ലിംഗ്ഹാം വലകുലുക്കി ലീഡ് നേടി. അഞ്ച് മിനിറ്റിനുശേഷം ഹാരി കെയ്ന്റെ ഹെഡറിലൂടെ ഇംഗ്ലണ്ട് ലീഡ് ഇരട്ടിയാക്കി. ഈ ഗോളോടെ ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന നേട്ടവും കെയ്ൻ സ്വന്തമാക്കി. ഏഴ് പോയിന്റുമായി ഇംഗ്ലണ്ട് ഗ്രൂപ്പിൽ
ജോജു–ഷാജി കൈലാസ് കൂട്ടുകെട്ടിൻ്റെ ‘വരവ്’ ജൂലൈ 16ന് തിയേറ്ററുകളിലേക്ക്
സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയ ‘വരവ്’ റിലീസിനൊരുങ്ങുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന, ജോജു ജോർജ് നായകനാകുന്ന ചിത്രം ജൂലൈ 16 മുതൽ ശ്രീ ഗോകുലം മൂവീസ് ഇന്ത്യയൊട്ടാകെയുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും. ഹൈറേഞ്ചിൻ്റെ മനോഹര പശ്ചാത്തലത്തിൽ ഒരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രം ആക്ഷനും കുടുംബവികാരങ്ങളും പ്രതികാരത്തിൻ്റെ കഥയും സമന്വയിപ്പിക്കുന്ന ഒരു മാസ് എന്റർടെയ്‌നറായാണ് എത്തുന്നത്. സംവിധായകൻ ഷാജി കൈലാസിൻ്റെ മാസ് അവതരണശൈലിയും ജോജു ജോർജിൻ്റെശക്തമായ പ്രകടനവും ചിത്രത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
അഞ്ജു ബോബി ജോർജിൻ്റെ 22 വർഷത്തെ ദേശീയ റെക്കോർഡ് തകർത്ത് അൻസി സോജൻ
മലയാളി ലോംഗ് ജംപ് താരം അൻസി സോജൻ ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രമെഴുതി. ഭുവനേശ്വറിൽ നടന്ന അന്തർസംസ്ഥാന ദേശീയ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 6.88 മീറ്റർ ചാടി, 22 വർഷമായി അഞ്ജു ബോബി ജോർജിൻ്റെ പേരിലുണ്ടായിരുന്ന ദേശീയ റെക്കോർഡ് അൻസി മറികടന്നു. ഇതോടെ ദേശീയ കിരീടവും ഏഷ്യൻ ഗെയിംസ് യോഗ്യതയും അൻസി സ്വന്തമാക്കി. 2004-ലെ ഏതൻസ് ഒളിമ്പിക്സിൽ അഞ്ജു ബോബി ജോർജ് 6.83 മീറ്റർ ചാടി സ്ഥാപിച്ച റെക്കോർഡാണ് ഇപ്പോൾ പഴങ്കഥയായത്.
ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട്
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ധനബില്ലിൻ്റെ കരട് പ്രസിദ്ധീകരിച്ചു. ബിൽ ജൂലൈ ഒന്നിന് നിയമസഭയിൽ അവതരിപ്പിക്കും. എന്നാൽ ബിൽ പാസായാലും പുതിയ ഇനം മദ്യം ഉടൻ വിപണിയിലെത്തില്ലെന്നും, വിൽപ്പനയ്ക്ക് എക്സൈസ് വകുപ്പിൻ്റെ പ്രത്യേക അനുമതി നിർബന്ധമാണെന്നും സർക്കാർ വ്യക്തമാക്കി. മദ്യനയവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ വിഷയത്തിൽ ഘടകകക്ഷികളുമായി മുഖ്യമന്ത്രി ചർച്ച നടത്തും. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് സർക്കാർ കൂടുതൽ
കലാച്ചി–’സിൻ’ വിവാദം; ഹരിത സാവിത്രിക്ക് വക്കീൽ നോട്ടീസ് അയച്ച് കെ.ആർ.മീര
‘കലാച്ചി’ നോവലുമായി ബന്ധപ്പെട്ട കോപ്പിയടി വിവാദത്തിൽ നിയമനടപടിയിലേക്ക് കടന്ന് എഴുത്തുകാരി കെ.ആർ. മീര. ‘സിൻ’ നോവലിൻ്റെ രചയിതാവായ ഹരിത സാവിത്രിക്ക് മീര വക്കീൽ നോട്ടീസ് അയച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം കെ.ആർ. മീര അറിയിച്ചത്. ഹരിത സാവിത്രി ഉന്നയിച്ച ആരോപണങ്ങളും പരാമർശങ്ങളും തൻ്റെ വ്യക്തിപരമായും സാഹിത്യപരമായും സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കിയെന്നും അതിനാലാണ് നിയമനടപടി സ്വീകരിക്കുന്നതെന്നും മീര വ്യക്തമാക്കി. ഹരിത സാവിത്രിയുടെ ഫേസ്ബുക്ക് പോസ്റ്റോടെയാണ് ‘കലാച്ചി’–’സിൻ’ കോപ്പിയടി വിവാദം ചർച്ചയായത്. കാമുകനെ
ഷിഗെല്ല വ്യാപനം തുടരുന്നു; സംസ്ഥാനത്ത് 10 പുതിയ കേസുകൾ
സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വീണ്ടും ആശങ്ക ഉയർത്തുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 10 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. മലപ്പുറത്ത് അഞ്ച് പേരും, കോഴിക്കോട് നാല് പേരും, വയനാട്ടിൽ ഒരാളുമാണ് പുതിയതായി രോഗബാധിതരായത്. ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് 190 പേർക്ക് ഷിഗെല്ല സ്ഥിരീകരിക്കുകയും ആറു മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഈ വർഷം ഇതുവരെ ആകെ 266 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ജൂൺ മാസത്തിൽ കോഴിക്കോട്, മലപ്പുറം, വയനാട്