യുഎസിൽ കാണാതായ ഇന്ത്യൻ യുവതി മുൻ കാമുകന്റെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ
യുഎസിൽ പുതുവത്സരാഘോഷത്തിനിടെ കാണാതായ ഇന്ത്യൻ യുവതിയെ മുൻ കാമുകന്റെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാണാതായ ഡാറ്റ സ്ട്രാറ്റജി അനലിസ്റ്റായ നികിത ഗോഡിശാലയാണ് (27) കൊല്ലപ്പെട്ടത്. യുഎസിലെ മെരിലാൻഡിൽ നികിതയുടെ മുൻ കാമുകനായ അർജുൻ ശർമ്മയുടെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റിൽ നിന്നാണ് കുത്തേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.ജനുവരി 2ന് നികിതയെ കാണാനില്ലെന്ന് അർജുൻ ശർമ്മ പോലീസിൽ റിപ്പോർട്ട് ചെയ്തിരുന്നു. തന്റെ അപ്പാർട്ട്മെന്റിൽ
ഋതംഭര ഭജൻസ് – ലയലാവണ്യം ഗാനാജ്ഞലി ഇന്ന്
കലാകേന്ദ്ര ബാഗ്ലൂർ അവതരിപ്പിക്കുന്ന ഋതംഭര ഭജൻസിൻ്റെ ലയലാവണ്യം ഗാനാജ്ഞലി ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഇന്ന് വൈകുന്നേരം 6 മണി മുതൽ അരങ്ങേറും. കരുവാറ്റ അനിൽകുമാറിൻ്റെ നേതൃത്വത്തിൽ കലാകേന്ദ്രയിലെ നിരവധി കലാകാരൻമാർ അണിനിരക്കും. അഭിലാഷ് കണ്ണൻ രചനയും ദീപക് പി ബി സംഗീതവും നിർവഹിച്ച് അഭിജിത്ത് കൊല്ലം ആലപിച്ച പുതിയ അയ്യപ്പഭകതിഗാന ആൽബം ‘ആനന്ദപമ്പ’യുടെ പ്രകാശനവും ചടങ്ങിൽ നടക്കും.
ബെംഗളൂരു നഗരത്തിലെ കൂടുതൽ റോഡുകളിൽ പേ ആൻഡ് പാർക്കിങ്; ഗതാഗതക്കുരുക്കു രൂക്ഷമാകും
സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലെ കൂടുതൽ റോഡുകളിൽ പേ ആൻഡ് പാർക്കിങ് നിലവിൽ വരുന്നതോടെ ബാംഗ്ലൂർ നഗരത്തിൽ ഗതാഗതക്കുരുക്കു രൂക്ഷമായേകും. റോഡിൻ്റെ ഒരു വശത്താണു പാർക്കിങ് അനുവദിക്കുന്നത്. നിലവിൽ പാർക്കിങ്ങുള്ള റോഡുകൾക്കു പുറമേ പ്ലാനറ്റേറിയം റോഡ്, സെൻ്റ് ജോൺസ് ചർച്ച് റോഡ്, സഫീന പ്ലാസ – ഡിസ്പെൻസറി റോഡ്, ഡിക്കിൻസൺ റോഡ്, കാമരാജ് റോഡ് – ഒപിഎച്ച് റോഡ്, മില്ലേഴ്‌സ് റോഡ് ജംക്ഷൻ, ബിവി കെ അയ്യങ്കാർ റോഡ്, ടി.മാരപ്പ റോഡ്,
ചിത്ര സന്തേ കാണാൻ ഒഴുകിയെത്തിയത് മൂന്ന് ലക്ഷത്തിലധികം സന്ദർശകർ
ഇന്നലെ നടന്ന ചിത്ര സന്തേയുടെ 23-ാമത് പതിപ്പ് കുമാര കൃപ റോഡിനെ യഥാർത്ഥത്തിൽ ഒരു മെഗാ ആർട്ട് ഗാലറിയാക്കി മാറ്റി. കർണാടക ചിത്രകലാ പരിഷത്ത് (കെസിപി) സംഘടിപ്പിച്ച ചിത്ര സന്തേ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ‘പാരിസ്ഥിതിക വെല്ലുവിളികൾ’ എന്ന വിഷയത്തിൽ നടന്ന ‘കലാ കാർണിവൽ – ചിത്ര സന്തേ’ കാണാൻ മൂന്ന് ലക്ഷത്തിലധികം സന്ദർശകർ ഒഴുകിയെത്തി. 22 സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 1,532-ലധികം കലാകാരന്മാരും 33% സ്ത്രീ കലാകാരന്മാരും ചിത്ര
അബുദാബിയിൽ വാഹനാപകടം; നാലു മലയാളികൾക്ക് ദാരുണാന്ത്യം
അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ കുട്ടികൾ ഉൾപ്പടെ നാല് മലയാളികൾ മരിച്ചു. കൊണ്ടോട്ടി പുളിയക്കോട് സ്വദേശിയും ദുബായിയിൽ വ്യാപാരിയായ അബ്ദുൽ ലത്തീഫിന്റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അമ്മയും മകളും ചികിത്സയിലാണ്.
ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ
വെനസ്വേലയിൽ അമേരിക്ക നടത്തിയ നീക്കത്തിന് പിന്നാലെ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയയുടെ ശക്തിപ്രകടനം. ഉത്തരകൊറിയ വെനസ്വേലയുടെ സഖ്യകക്ഷിയാണ് എന്നതാണ് മിസൈൽ പരീക്ഷണത്തിൻ്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത്. ജാപ്പനീസ് തീരത്തിനും കൊറിയൻ ഉപദ്വീപിനും മദ്ധ്യേയുളള സമുദ്രഭാഗത്താണ് ബാലിസ്റ്റിക് മിസൈലുകൾ പതിച്ചത്. 900 കിലോമീറ്റർ സഞ്ചരിച്ച് സമുദ്രഭാഗത്താണ് മിസൈലുകൾ പതിച്ചത്. വെനസ്വേലയിലെ അമേരിക്കൻ ഇടപെടൽ രാജ്യാന്തര നിയമങ്ങളുടെ കർശനമായ ലംഘനമാണെന്നാണ് ഉത്തര കൊറിയയുടെ അഭിപ്രായം. അമേരിക്കയുടെ ഭാഗത്തുനിന്നുള്ല ഏതൊരു ഭരണമാറ്റ നീക്കത്തെയും ആണവായുധങ്ങൾ
വർക്കല പാപനാശത്ത് ഓട്ടോറിക്ഷാ തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് കുത്തേറ്റു
വർക്കല പാപനാശത്ത് ഓട്ടോറിക്ഷാ തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് കുത്തേറ്റു. സംഭവത്തിൽ സുരേഷ്, സന്ദീപ് എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വക്കം സ്വദേശിയായ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരുകയാണെന്ന് പോലീസ് പറഞ്ഞു.
പ്രഥമ ഗാന്ധിഭവൻ – ടി.പി.മാധവൻ നാഷണൽ അവാർഡ് പ്രശസ്ത നടൻ ജഗതി ശ്രീകുമാറിന് സമ്മാനിച്ചു
താരസംഘടന അമ്മയുടെ പ്രഥമ സെക്രട്ടറിയും ഗാന്ധിഭവൻ കുടുംബാംഗവുമായിരുന്ന അന്തരിച്ച ചലച്ചിത്രതാരം ടി.പി.മാധവൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഗാന്ധിഭവൻ ഏർപ്പെടുത്തിയ പ്രഥമ ഗാന്ധിഭവൻ – ടി.പി.മാധവൻ നാഷണൽ അവാർഡ് പ്രശസ്ത നടൻ ജഗതി ശ്രീകുമാറിന് സമ്മാനിച്ചു. 25000 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് ഗാന്ധിഭവൻ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂർ സോമരാജൻ ജഗതി ശ്രീകുമാറിൻ്റെ തിരുവനന്തപുരത്തെ വസതിയിലെത്തി സമ്മാനിച്ചു. ചലച്ചിത്രലോകത്തെ സമഗ്ര സംഭാവനകൾക്കായിട്ടാണ് അവാർഡ്. ഗാന്ധിഭവൻ ഭാരവാഹികളായ ജി.ഭുവനചന്ദ്രൻ, വിൻസെന്റ് ഡാനിയേൽ, മണക്കാട്
പുനര്‍ജനി പദ്ധതി കേസ്; വി ഡി സതീശനെതിരെ കേസ് നിലനില്‍ക്കില്ല; വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്
പുനര്‍ജനി പദ്ധതി കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അനുകൂലമായി വിജിലന്‍സ് റിപ്പോര്‍ട്ട്. വി ഡിസതീശനെതിരെ ചട്ടവിരുദ്ധമായി വിദേശഫണ്ട് വാങ്ങി ദുരുപയോഗം ചെയ്തുവെന്ന പരാതിയിൽ അഴിമതി നിരോധനവകുപ്പ് പ്രകാരം കേസ് നിലനിൽക്കില്ലെന്ന വിജിലൻസ് റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. സ്പീക്കറുടെ വിശദീകരണ കത്തിന് നൽകിയ മറുപടിയിലാണ് സതീശന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത്. വി ഡി സതീശൻ്റെ അക്കൗണ്ടിലേക്ക് പുനർജനി പദ്ധതിയുടെ പണം വന്നിട്ടില്ലെന്നാണ് വിജിലൻസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്പീക്കറുടെ അനുമതിയില്ലാതെ
ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളിൽ പറയണം: ശശി തരൂര്‍
ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളിൽ തന്നെ പറയണമെന്ന് ശശി തരൂര്‍ എംപി. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പിലാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്. ‘ആരോഗ്യകരമായ വിമര്‍ശനം പാര്‍ട്ടിക്കുള്ളിൽ ഉന്നയിക്കണം. നേതാക്കള്‍ക്ക് ഭിന്നാഭിപ്രായം ഉണ്ടാകാം. അത് പുറത്ത് പറയാതെ പാര്‍ട്ടിക്കുള്ളിൽ തന്നെ പറയണം. പുറത്ത് ഒറ്റക്കെട്ടായി നിൽക്കണം.- തരൂര്‍ പറഞ്ഞു. ഘടകകക്ഷികള്‍ കൂടുതൽ നിയമസഭാ സീറ്റ് ആവശ്യപ്പെടുമ്പോള്‍ സ്വീകരിക്കേണ്ട നയം എന്താകണമെന്ന കാര്യത്തിലടക്കം ബത്തേരിയിൽ നടക്കുന്ന നേതൃക്യാമ്പിൽ അഭിപ്രായം ഉയര്‍ന്നു. സ്ഥാനാർത്ഥിനിർണ്ണയം ഗൗരവത്തോടെ കൈകാര്യം