ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ള്‍ പാ​ര്‍​ട്ടി​ക്കു​ള്ളി​ൽ ത​ന്നെ പ​റ​യ​ണ​മെ​ന്ന് ശ​ശി ത​രൂ​ര്‍ എം​പി. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ന​ട​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് നേ​തൃ​ക്യാ​മ്പി​ലാ​ണ് ത​രൂ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

‘ആ​രോ​ഗ്യ​ക​ര​മാ​യ വി​മ​ര്‍​ശ​നം പാ​ര്‍​ട്ടി​ക്കു​ള്ളി​ൽ ഉ​ന്ന​യി​ക്ക​ണം. നേ​താ​ക്ക​ള്‍​ക്ക് ഭി​ന്നാ​ഭി​പ്രാ​യം ഉ​ണ്ടാ​കാം. അ​ത് പു​റ​ത്ത് പ​റ​യാ​തെ പാ​ര്‍​ട്ടി​ക്കു​ള്ളി​ൽ ത​ന്നെ പ​റ​യ​ണം. പു​റ​ത്ത് ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കണം.- ത​രൂ​ര്‍ പ​റ​ഞ്ഞു. ഘ​ടക​ക​ക്ഷി​ക​ള്‍ കൂ​ടു​ത​ൽ നി​യ​മ​സ​ഭാ സീ​റ്റ് ആ​വ​ശ്യ​പ്പെ​ടു​മ്പോ​ള്‍ സ്വീ​ക​രി​ക്കേ​ണ്ട ന​യം എ​ന്താ​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല​ട​ക്കം ബ​ത്തേ​രി​യി​ൽ ന​ട​ക്കു​ന്ന നേ​തൃ​ക്യാ​മ്പി​ൽ അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു. സ്ഥാനാർത്ഥിനിർണ്ണയം ഗൗ​ര​വ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് നേ​താ​ക്ക​ള്‍ ഉ​യ​ര്‍​ത്തി​യ​ത്.

Related Posts