ടി20 ​ലോ​ക​ക​പ്പി​ലെ ത​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ത്യ​യി​ല്‍ നി​ന്ന് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് ഐ​സി​സി​ക്ക് ക​ത്ത​യ​ച്ചു. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ല്‍ ടി20 ​ലോ​ക​ക​പ്പി​നാ​യി ടീ​മി​നെ ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​യ്ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ബി​സി​ബി വ്യ​ക്ത​മാ​ക്കി. ബി​സി​ബി​യു​ടെ അ​ഭ്യ​ര്‍​ഥ​ന​യോ​ട് ഐ​സി​സി ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഐ​പി​എ​ല്‍ ക​ളി​ക്കു​ന്ന​തി​ല്‍ നി​ന്ന് മു​സ്ത​ഫി​സു​ര്‍ റ​ഹ്മാ​നെ വി​ല​ക്കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് സൂ​ച​ന.

താ​ര​ലേ​ല​ത്തി​ല്‍ കൊ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സാ​ണ് മു​സ്ത​ഫി​സു​റി​നെ ടീ​മി​ലെ​ടു​ത്തി​രു​ന്ന​ത്. ഇ​ന്ത്യ​യുമായുള്ള ന​യ​ത​ന്ത്ര സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ബംഗ്ലാ താ​ര​ത്തെ ടീ​മി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Related Posts