ഗ്രാൻസ്ലാം ടൂർണമെൻ്റുകൾ കണ്ട ഏറ്റവും മഹത്തായ ഫൈനലുകളിലൊന്നിനാണ് ഇത്തവണ ഫ്രഞ്ച് ഓപ്പൺ സാക്ഷിയായത്. ലോകടെന്നീസിൽ തലമുറമാറ്റം യാഥാർഥ്യമായെന്ന് ഒരിക്കൽ ക്കൂടി വ്യക്തമായിരിക്കുന്നു. റൊളാങ് ഗാരോസിൽ അഞ്ചുമണിക്കൂറും 29 മിനിറ്റും നീണ്ട മാരത്തൺ പോരാട്ടത്തിൽ 22-കാരനായ കാർലോസ് അൽക്കരാസ് 23-കാരനായ യാനിക് സിന്നറെ കീഴടക്കി ജേതാവായി. (4-6, 6-7, 6-4, 7-6, 7-6). അൽക്കരാസ് സ്വന്തമാക്കിയത് നാലാം ഗ്രാൻസ്ലാം കിരീടമാണ്.
രണ്ടുസെറ്റുകളിൽ പിന്നിട്ടുനിന്നശേഷം ഫൈനലിൽ അൽക്കരാസിന്റെ തിരിച്ചുവരവ് അവിശ്വസനീയമായിരുന്നു. നിർണായകമായ അഞ്ചാംസെറ്റിൽ മൂന്ന് ചാമ്പ്യൻഷിപ്പ് പോയിൻ്റുകൾ രക്ഷിച്ചാണ് അൽക്കരാസ് വിജയിച്ചത്. ഫ്രഞ്ച് ഓപ്പൺ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫൈനലിനാണ് റൊളാങ് ഗാരോസിലെ കാണികൾ സാക്ഷിയായത്.