ഏഷ്യാ കപ്പ് ട്വൻറി20 ക്രിക്കറ്റ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയെ അഞ്ചു വിക്കറ്റിന് തോൽപിച്ച് പാകിസ്താൻ. ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ആറു വിക്കറ്റിന് തോൽവി വഴങ്ങിയതിൻ്റെ ക്ഷീണത്തിൽ ജയം അനിവാര്യമെന്ന നിലയിൽ കളത്തിലിറങ്ങിയ പാക് പട 18 ഓവറിലാണ് വിജയ ലക്ഷ്യം കുറിച്ചത് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക എട്ടു വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് വിജയലക്ഷ്യം നേടിയത്.
പാകിസ്താനെതിരെ തകർച്ചയോടെ തുടങ്ങിയ ശ്രീലങ്കയെ മധ്യനിരയിൽ അർധസെഞ്ചറി തികച്ച കമിന്ദു മെൻഡിസ് (50) ആണ് തകർച്ചയിൽ നിന്നും രക്ഷിച്ചത്. ചരിത് അസലങ്ക (20), വനിന്ദു ഹസൻ (15) എന്നിവർ പൊരുതിനിന്നു. ഷഹിൻ അഫ്രീദി മൂന്നും, ഹാരിസ് റഊഫ്, ഹുസൈൻ തലാത് എന്നിവർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്‌താന് ഓപണർമാർ മികച്ച തുടക്കം നൽകി. ഹുസൈൻ തലാത് (32 നോട്ടൗട്ട്), മുഹമ്മദ് നവാസ് (38 നോട്ടൗട്ട്) എന്നിവർ മികച്ച പ്രകടനം നടത്തി.