ചരക്കുകപ്പലിന് (വാൻ ഹായ് 503) തീപിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് കേരളത്തിന്‍റെ തീരമേഖലയിൽ വ്യാപകമായി എണ്ണച്ചോർച്ചയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ഇന്ത്യൻ സമുദ്രവിജ്ഞാന സേവനകേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. കപ്പലിൽ മലിനകാരിയായ നൂറുടൺ ബങ്കർ ഓയിൽ ഉണ്ടെന്നാണ് വിവരം. ബങ്കർ ഓയിൽ അപകടകാരിയാണ്. കണ്ടെയ്‌നറുകൾ കോഴിക്കോടിനും കൊച്ചിക്കുമിടയിൽ ഒഴുകിക്കൊണ്ടിരിക്കുകയാണെന്നും കേന്ദ്ര ഭൗമമന്ത്രാലയം അറിയിച്ചു. 3 ദിവസം കണ്ടെയ്‌നറുകൾ കടലിൽ ഒഴുകിനടക്കാനാണ് സാദ്ധ്യത. ചൊവ്വാഴ്ച വൈകിട്ടോടെ ഇത് തീരമേഖലയ്ക്ക് സമാന്തരമായി ഒഴുകിപ്പരന്നേക്കും. ഇതിന്‍റെ പ്രവാഹം ബുധനാഴ്ച വൈകിട്ടോടെ കൂടും. വ്യാഴം, വെള്ളി ദിവസങ്ങളിലും ഇതേ ദിശയിൽ തന്നെയായിരിക്കും പ്രവാഹം ഇന്ത്യൻ സമുദ്രവിജ്ഞാന സേവനകേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

Related Posts