ഇൻഷുറൻസ് ഇല്ലെങ്കിൽ ഇനി വാഹനം കസ്റ്റഡിയിലേക്ക്; മോട്ടോർ വാഹന നിയമത്തിൽ നിർണ്ണായക ഭേദഗതി വരുന്നു
രാജ്യത്തെ നിരത്തുകളിൽ ഇൻഷുറൻസ് ഇല്ലാതെ ഓടുന്ന വാഹനങ്ങൾക്കെതിരെ നടപടി കടുപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത വാഹനങ്ങൾ പിഴയടച്ച് വിട്ടയക്കുന്ന നിലവിലെ രീതിക്ക് പകരം, വാഹനം നേരിട്ട് പിടിച്ചെടുക്കുന്ന (Impounding) തരത്തിൽ മോട്ടോർ വെഹിക്കിൾ ആക്ടിൽ ഭേദഗതി വരുത്താനാണ് നീക്കം. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഉടൻ തന്നെ എല്ലാ സംസ്ഥാനങ്ങളിലെയും ഗതാഗത വകുപ്പുമന്ത്രിമാർക്കും ട്രാൻസ്‌പോർട്ട് കമ്മീഷണർമാർക്കും കൈമാറും.
ലഹരിവസ്തുവുമായി യുവതി പിടിയിൽ
കണ്ണൂർ പാപ്പിനിശ്ശേരിയിൽ മെത്താംഫിറ്റമിന്‍ ലഹരിവസ്തുവുമായി യുവതി പിടിയിൽ. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷിൽനയാണ് (32) എക്സൈസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പാണ് ലഹരി മരുന്നു കേസിൽ ഗോവയിൽ ജയിലിലായിരുന്ന ഷിൽന പുറത്തിറങ്ങിയത്. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷവും ലഹരി വില്പനയിൽ യുവതി സജീവമാണെന്ന് എക്സൈസ് അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. പിടിയിലായ യുവതിയെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയയാക്കി ഇതിൻ്റെ ഉറവിടം കണ്ടെത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പാപ്പിനിശ്ശേരി
മലയാളി ഫാമിലി അസ്സോസിയേഷൻ ക്രിസ്‌തുമസ് – പുതുവത്സരാഘോഷം സംഘടിപ്പിച്ചു
മലയാളി ഫാമിലി അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ക്രിസ്‌തുമസ് – പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരാ നഗർ ഇ സി എ ക്ലബ്ബിൽവച്ച് നടന്ന ആഘോഷപരിപാടിയിൽ പ്രസിഡണ്ട് കേണൽ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. തിരുവാതിര, ഗ്രൂപ്പ് ഡാൻസ്, കുട്ടികളുടെ കലാപരിപാടികൾ, കരാട്ടേ പ്രദർശനം, ഫാഷൻ ഷോ, സാന്താക്ലോസ് വരവേൽപ്പ്, പിന്നണിഗായിക അഞ്ജു ഗണേഷും ടീമും നയിച്ച ഗാനമേള, ഡിജെ എന്നിവ അരങ്ങേറി. പുതുവത്സര സമ്മാന വിതരണവും ഉണ്ടായിരുന്നതായി സെക്രട്ടറി ടി.എ.അനിൽകുമാർ അറിയിച്ചു.
പ്രവാസി മലയാളി അസോസിയേഷൻ കർണാടക, ഗോവയിലേക്ക് ട്രാവൽ കൺവെൻഷൻ യാത്ര സംഘടിപ്പിച്ചു
പ്രവാസി മലയാളി അസോസിയേഷൻ കർണാടക, ഗോവയിലേക്ക് ട്രാവൽ കൺവെൻഷൻ യാത്ര സംഘടിപ്പിച്ചു. 65 പേർ അടങ്ങുന്ന സംഘമാണ് 3 ദിവസത്തെ ട്രാവൽ കൺവെൻഷൻ യാത്രയിൽ ഒത്തുചേർന്നത്. ട്രാവൽ കൺവെൻഷൻ സംഘടന ചെയർമാൻ ഡി ആർ കെ പിള്ളൈ, പ്രസിഡണ്ട് രമേഷ് കുമാർ, ജനറൽ സെക്രട്ടറി രാഗേഷ്, ട്രഷറർ അരുൺ കുമാർ എന്നിവർ നേതൃത്വം നൽകി.
നിര്യാതനായി
കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ എക്സിക്യൂട്ടീവ് അംഗമായ വിജേഷിൻ്റെ പിതാവ് വർഗീസ് പാണ്ടിയാലയ്‌ക്കൽ കണ്ണൂരിൽ നിര്യാതനായി. പൊതുദർശനം ഇന്ന് വൈകുന്നേരം 5 മണി മുതൽ കണ്ണൂരിലുള്ള ചെമ്പന്തൊട്ടിയിലെ വീട്ടിൽ. മക്കൾ: വിപിൻ വർഗീസ് (ഒമാൻ), വിജേഷ് വർഗീസ് (ബാംഗ്ലൂർ), വിനോദ് വർഗീസ് (എറണാകുളം) മരുമക്കൾ: സോണിയ, രഞ്ജിനി ചെറുമക്കൾ: ജോഹാൻ, ജൊവാന, അമേലിയ, ഇവാന സംസ്ക്കാര ചടങ്ങുകൾ നാളെ രാവിലെ 9 മണിക്ക് ചെമ്പന്തൊട്ടി സെന്റ് ജോർജ്
ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണം കൊടിമരത്തിലേക്കും
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ തലങ്ങളിലേക്ക് കടക്കുന്നു. 2017-ലെ കൊടിമരം മാറ്റിസ്ഥാപിച്ച നടപടികളിലേക്കും എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചു. ദേവസ്വം വിജിലൻസും ഹൈക്കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവുമാണ് (SIT) ഈ വിഷയത്തിൽ അന്വേഷണം നടത്തുന്നത്. പ്രയാർ ഗോപാലകൃഷ്‌ണൻ ദേവസ്വം ബോർഡ് പ്രസിഡണ്ടായിരുന്ന കാലത്താണ് ശബരിമലയിൽ പുതിയ കൊടിമരം സ്ഥാപിച്ചത്. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠര് രാജീവരുമായി അടുത്ത ബന്ധമുള്ളവരിൽ നിന്ന് മൊഴിയെടുത്തപ്പോഴാണ് കൊടിമരം സ്ഥാപിച്ചതിലെ ക്രമക്കേടുകളെക്കുറിച്ച് എസ്ഐടിക്ക്
ബെംഗളൂരുവില്‍ ഇനി മെട്രോ യാത്രയ്ക്ക് ചെലവേറും: ടിക്കറ്റ് നിരക്ക് ഫെബ്രുവരി മുതല്‍
ബെംഗളൂരുവില്‍ ഇനി മെട്രോ യാത്രയ്ക്ക് ചെലവേറും. ടിക്കറ്റ് നിരക്ക് ഫെബ്രുവരി മുതല്‍ 5% ബെംഗളൂരു മെട്രോ ടിക്കറ്റ് വര്‍ദ്ധപ്പിക്കുമെന്ന് നമ്മ മെട്രോ ഫെയേഴ്സ്. ഇതോടെ ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് തിരിച്ചടിയാകും. ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ്എഫ്‌സി)യുടെ ശുപാർശയെത്തുടർന്നാണ് ഫെബ്രുവരി മുതൽ നമ്മ മെട്രോ നിരക്കുകൾ വര്‍ധിപ്പിക്കുന്നത്. ടിക്കറ്റിൻ്റെ വില വർധിക്കുന്നതോടെ നമ്മ മെട്രോ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ മെട്രോയായി മാറും. ഇടയ്ക്കിടെയുള്ള നിരക്ക് വർദ്ധന ദൈനദിന യാത്രക്കാരെ പ്രതിസന്ധിയിലാക്കുമെന്ന് വിമര്‍ശനമുണ്ട്.
തനിക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നു; അതിജീവിതയ്ക്കെതിരെ ശ്രീനാദേവി കുഞ്ഞമ്മ പരാതി നൽകി
രാഹുൽ മാങ്കൂട്ടത്തിൽക്കേസിലെ അതിജീവിത തനിക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇ-മെയിൽ മുഖാന്തരം പരാതി നൽകി. അതിജീവിത അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. പൊതുസമൂഹത്തിൽ തന്നെ കരിവാരിത്തേക്കുന്ന തരത്തിലാണ് അതിജീവിത പരാതി നൽകിയത്. അതിജീവിത ആരാണെന്ന് തനിക്ക് അറിയില്ല. താൻ ആരെയും അധിക്ഷേപിച്ചിട്ടില്ല. സത്യത്തിനൊപ്പം നിൽക്കും. അതിജീവിത എന്ന നിലയിൽ നിയമം തരുന്ന സംരക്ഷണത്തെ വ്യാജ പരാതികളിലൂടെ തനിക്കെതിരെ ഉപയോഗിക്കാൻ അവർ ശ്രമിച്ചെന്നും
എഐകെഎംസിസി വളണ്ടിയർമാർക്ക് ഉംറ യാത്രയയപ്പും പഠന ക്ലാസും സംഘടിപ്പിച്ചു
നിസ്വാർത്ഥമായ പൊതുപ്രവർത്തനത്തിനുള്ള അംഗീകാരമായി കർണാടക സംസ്ഥാന ഭവന വകുപ്പ് മന്ത്രി ബി.സെഡ് സമീർ അഹ്മദ് ഖാൻ എഐകെഎംസിസി ബംഗളുരു വളണ്ടിയർമാർക്ക് സ്പോൺസർ ചെയ്ത ഉംറ തീർത്ഥാടകർക്കുള്ള യാത്രയയപ്പും ഉംറ പഠന ക്ലാസും കർണാടക സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സുൽഫിക്കർ അഹ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. എഐകെഎംസിസി ബംഗളുരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് സ്വാഗതം പറഞ്ഞു. മന്ത്രി ബി.സെഡ് സമീർ അഹ്മദ് ഖാന്റെ പി.എ. അയ്യൂബ് ആശംസകൾ അറിയിച്ചു.
എം.എം എ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെൻ്റ് ഇന്ന്
മലബാർ മുസ്ലിം അസോസിയേഷൻ 90ാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന എം എം എ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെൻ്റ് ഇന്ന് നടക്കും. കർണാടക സ്റ്റേറ്റ് ഫുട്ബോൾ അസോസിയേഷൻ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെൻ്റ് എം.എം എ പ്രസിഡണ്ട് ഡോ:എൻ.എ മുഹമ്മദ് ഉദ്‌ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് അവാർഡുകളുംകർണാടക സ്റ്റേറ്റ് ഫുട്ബോൾ അസോസിയേഷൻ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെൻ്റ് നാഷണൽ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ടും