ബെംഗളൂരുവിൽ ഗതാഗത നിയമ ലംഘനം നടത്തുന്ന വാഹന ഉടമകൾക്കെതിരെ കേസെടുത്തു തുടങ്ങി
ബെംഗളൂരു നഗരത്തിൽ ഗതാഗത നിയമ ലംഘനം നടത്തുന്ന വാഹന ഉടമകൾക്കെതിരെ ട്രാഫിക് പൊലീസ് കേസെടുത്തു തുടങ്ങി. നേരത്തേ താക്കീത് നൽ കുകയും പിഴ ഈടാക്കുകയും മാത്രമാണ് ചെയ്തിരുന്നത്. തിരക്കേറിയ റോഡുകളിലെ അനധികൃത പാർക്കിങ്, വൺവേ തെറ്റിക്കൽ, സിഗ്നൽ തെറ്റിക്കൽ തുടങ്ങിയ ലംഘനങ്ങൾക്കാണ് കേസെടുക്കുന്നത്.വലിയ വാഹനങ്ങളും കാറുകളും വൺവേ തെറ്റിച്ചാൽ ബിഎൻഎസ് 285-ാം വകുപ്പു പ്രകാരം കേസെടുക്കും. കേസ് റജിസ്റ്റർ ചെയ്‌താൽ വാഹനം പിടിച്ചെടുക്കും. വാഹനം തിരിച്ചു കിട്ടാൻ കോടതിയിൽ പിഴ
യെലോ ലൈനിൽ ഏഴാം ട്രെയിൻ നാളെ മുതൽ
ബെംഗളൂരു നമ്മ മെട്രോ യെലോ ലൈനിൽ (ആർവി റോഡ് – ബൊമ്മസന്ദ്ര) ഏഴാമത്തെ ട്രെയിൻ നാളെ സർവീസ് തുടങ്ങും. ഇതോടെ തിങ്കൾ മുതൽ ശനി വരെ തിരക്കേറിയ സമയങ്ങളിൽ ട്രെയിനുകളുടെ ഇടവേളസമയം 10 മിനിറ്റായി ചുരുങ്ങും. നിലവിൽ 13 മിനിറ്റാണ് ഇടവേള. ഞായറാഴ്‌ചകളിൽ തിരക്കേറിയ സമയങ്ങളിൽ ഇടവേള 15 മിനിറ്റിൽ നിന്ന് 14 ആകുമെന്ന് ബിഎംആർസി അറിയിച്ചു. ആദ്യത്തെയും അവസാനത്തെയും ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ടാകില്ല.
തന്ത്രിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ വാജി വാഹനം കോടതിയിൽ ഹാജരാക്കി എസ് ഐ ടി
ശബരിമല തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽനിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്ത വാജിവാഹനം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. പഴയ കൊടിമരത്തിലുണ്ടായിരുന്നതും 11 കിലോ തൂക്കം വരുന്നതുമായ പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞ ശിൽപമാണിത്. കട്ടിളപ്പാളി കേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ എസ്ഐടി സംഘം തന്ത്രിയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിൽ എടുത്തത്. വർഷങ്ങളുടെ പഴക്കമുള്ളതും അമൂല്യവുമായ ശിൽപമാണിത്. 2017ൽ ശബരിമലയിൽ പുതിയ സ്വർണക്കൊടിമരം സ്ഥാപിച്ചപ്പോൾ പഴയ
ഇന്ത്യ x ന്യൂസിലൻഡ് രണ്ടാം ഏകദിനം ഇന്ന്
ന്യൂസിലൻഡിന് എതിരായ രണ്ടാം ഏകദിനം ഇന്ന് രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടക്കും. ഈ വർഷത്തെ ആദ്യ ഏകദിന പരമ്പര നേട്ടം ലക്ഷ്യമിട്ട് ഇന്ത്യ ഉച്ചകഴിഞ്ഞ് 1.30ന് കളിക്കിറങ്ങും.ആദ്യ ഏകദിനത്തിൽ നാല് വിക്കറ്റ് ജയം നേടിയ ഇന്ത്യയുടെ ലക്ഷ്യം ഇതിലും ജയം നേടി പരമ്പര സ്വന്തമാക്കുകയാണ്. സൂപ്പർ താരം വിരാട് കോഹ്ലിയുടെ (91 പന്തിൽ 93) മാച്ച് വിന്നിംഗ് ഇന്നിംഗ്സിലൂടെയായിരുന്നു വഡോദരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യ നാല് വിക്കറ്റ് ജയം
പീഡനക്കേസ്; രാഹുലുമായി തെളിവെടുപ്പ് ആരംഭിച്ചു
പീഡനക്കേസിൽ എസ്ഐടി കസ്റ്റഡിയിൽ വാങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി തെളിവെടുപ്പ് ആരംഭിച്ചു. സംഭവം നടന്നുവെന്ന് യുവതി പറഞ്ഞ പത്തനംതിട്ട തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലാണ് എത്തിച്ചത്. പാലക്കാട്ടും തെളിവെടുപ്പിന് എത്തിക്കും. യുവജന രാഷ്ടീയ സംഘടനകളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എസ്ഐടി സംഘം പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നടത്തിയ പരിശോധനയിൽ രാഹുലിന്റെ മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. പത്തനംതിട്ട എആർ ക്യാമ്പിലുള്ള പ്രതിയെ വിശദമായി
കരൂർ ദുരന്തം; വിജയ്യെ ഈ മാസം 19ന് വീണ്ടും ചോദ്യം ചെയ്യും
കരൂരിൽ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ടിവികെ അധ്യക്ഷൻ വിജയ്യെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. 19ന് ഹാജരാവാനാണ് സിബിഐ നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസില് മൊഴി നൽകാൻ വിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരായിരുന്നു. അഞ്ച് മണിക്കൂറാണ് സിബിഐ വിജയ്യെ ചോദ്യം ചെയ്യുന്നത്. ദുരന്തത്തിന് പിന്നിലെ സുരക്ഷാ വീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്. വിജയ്യെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ പ്രചാരണ വാഹനം കഴിഞ്ഞ ദിവസം
വികസന രേഖ പ്രഖ്യാപിക്കാൻ ജനുവരി 23 ന് മോദി തിരുവനന്തപുരത്ത്
തിരുവനന്തപുത്തെ നഗരസഭാ ഭരണം ബിജെപിക്ക് കിട്ടിയതിന് ശേഷമുള്ള നഗരത്തിൻ്റെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു. ജനുവരി 23-നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത്. പുത്തരിക്കണ്ടം മൈതാനത്തോ സെൻട്രൽ സ്റ്റേഡിയത്തിലോ ആയിരിക്കും ചടങ്ങ് സംഘടിപ്പിക്കുകയെന്നാണ് നിലവിലുള്ള വിവരം. നഗരത്തിൻ്റെ മുഖച്ഛായ മാറ്റാനുതകുന്ന വികസന രേഖയായിരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യപിക്കുകയെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. നഗരസഭാ ഭരണം ബിജെപിക്ക് ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുമെന്ന് ബിജെപി സംസ്ഥാന
കേരള അത്ലറ്റ് ഫിസിക് അലയൻസ് മിസ്റ്റർ കേരള 2026; കിഡ്‌സ് ഫിറ്റ്നസ്സ് കിരീടം ദക്ഷ്‌ണ സജിത്തിന്
കേരള അത്ലറ്റ് ഫിസിക് അലയൻസ് (KAPA) മിസ്റ്റർ കേരള 2026, ജനുവരി 11ന് കോഴിക്കോട് നടത്തിയ അഖില കേരള ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കേരളസമാജം ദൂരവാണിനഗറിൻ്റെ ജൂബിലി സി ബി എസ് ഇ സ്കൂൾ സെക്കൻഡ് ഗ്രേഡ് വിദ്യാർത്ഥിനി ദക്ഷ്‌ണ സജിത്ത് കിഡ്സ് ഫിറ്റ്നസ്സ് കിരീടം നേടി. കഴിഞ്ഞ വർഷം തൃശ്ശൂരിൽ നടന്ന മത്സരത്തിലും ദക്ഷിണ സജിത്തിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. കേരള സമാജം ദൂരവാണിനഗറിൻ്റെ അംഗവും, ബാംഗ്ലൂർ REDHAT
യുവാവ് ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം മാംസം ഭക്ഷിച്ചു; സംഭവം ഉത്തർപ്രദേശിൽ
യുവാവ് ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം തലയോട്ടി കടിച്ചുകീറി മാംസം ഭക്ഷിച്ചു. ഉത്തർപ്രദേശിലെ കുശിനഗറിലാണ് മനുഷ്യമനസാക്ഷി മരവിക്കുന്ന ക്രൂരത അരങ്ങേറിയത്. ഇന്നലെ രാവിലെ അഹിരൗലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പാർസ ഗ്രാമത്തിലായിരുന്നു സംഭവം. സിക്കന്ദർ ഗുപ്ത(30) എന്നയാളാണ് ഭാര്യ പ്രിയങ്ക(28), മാതാവ് റൂമ ദേവി(60) എന്നിവരെ ഇഷ്ടികയ്ക്ക് തലയ്ക്കടിച്ച് കൊന്നത്. നിലവിളി കേട്ട് വീട്ടിലെത്തിയ പ്രദേശവാസികൾക്ക് നേരെ ഇയാൾ മാംസക്കഷണങ്ങൾ എറിഞ്ഞു. തുടർന്ന് പോലീസ് എത്തിയാണ് പ്രതിയെ കീഴ്പെടുത്തിയത്.
മെഡിക്കൽ വിദ്യാർഥിനി ജീവനൊടുക്കിയസംഭവത്തിൽ അധ്യാപകർക്കെതിരെ നടപടി
മെഡിക്കൽ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകർക്കെതിരെ നടപടി. ദ് ഓക്സ്ഫോർഡ് ഡെന്റൽ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായ യശസ്വിനി (23)ആണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. സംഭവത്തിൽ ആറ് അധ്യാപകരെ കോളജ് അധികൃതർ സസ്പെൻഡ് ചെയ്തു. ഷബാന ബാനു, ഫൈക കോൽക്കർ, അനുമോൾ റസ്ദാൻ, ആൽബ ദിനേശ്, സുഷ്മിനി ഹെഗ്ഡെ, സിന്ധു.ആർ എന്നിവർക്കെതിരെയാണ് കോളജ് അധികൃതർ നടപടിയെടുത്തത്. അധ്യാപകരുടെ പീഡനം സഹിക്കവയ്യാതെയാണ് വിദ്യാർഥിനി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഒരു ദിവസം അവധിയെടുത്തെന്നും