പീഡനക്കേസിൽ എസ്ഐടി കസ്റ്റഡിയിൽ വാങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി തെളിവെടുപ്പ് ആരംഭിച്ചു. സംഭവം നടന്നുവെന്ന് യുവതി പറഞ്ഞ പത്തനംതിട്ട തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലാണ് എത്തിച്ചത്. പാലക്കാട്ടും തെളിവെടുപ്പിന് എത്തിക്കും. യുവജന രാഷ്ടീയ സംഘടനകളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എസ്ഐടി സംഘം പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നടത്തിയ പരിശോധനയിൽ രാഹുലിന്റെ മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു.
പത്തനംതിട്ട എആർ ക്യാമ്പിലുള്ള പ്രതിയെ വിശദമായി എസ്ഐടി ചോദ്യം ചെയ്തു. മൂന്ന് ദിവസത്തേക്കാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി രാഹുലിനെ കസ്റ്റഡിയിൽ നൽകിയത്. നാളെ വൈകുന്നേരമാണ് രാഹുലിനെ തിരികെ കോടതിയിൽ ഹാജരാക്കേണ്ടത്.