ന്യൂസിലൻഡിന് എതിരായ രണ്ടാം ഏകദിനം ഇന്ന് രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടക്കും. ഈ വർഷത്തെ ആദ്യ ഏകദിന പരമ്പര നേട്ടം ലക്ഷ്യമിട്ട് ഇന്ത്യ ഉച്ചകഴിഞ്ഞ് 1.30ന് കളിക്കിറങ്ങും.
ആദ്യ ഏകദിനത്തിൽ നാല് വിക്കറ്റ് ജയം നേടിയ ഇന്ത്യയുടെ ലക്ഷ്യം ഇതിലും ജയം നേടി പരമ്പര സ്വന്തമാക്കുകയാണ്. സൂപ്പർ താരം വിരാട് കോഹ്ലിയുടെ (91 പന്തിൽ 93) മാച്ച് വിന്നിംഗ് ഇന്നിംഗ്സിലൂടെയായിരുന്നു വഡോദരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യ നാല് വിക്കറ്റ് ജയം സ്വന്തമാക്കിയത്.