ഇന്ത്യ – ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ മൂന്നാം മത്സരം ഇന്നു രാത്രി ഏഴിന് രാജ്കോട്ടിൽ അരങ്ങേറും. ആദ്യ രണ്ടു മത്സരങ്ങളിലും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണ്. പരമ്പര സജീവമാക്കി നിർത്താൻ ഇംഗ്ലണ്ടിന് ഇന്നു ജയിച്ചേ മതിയാകൂ.

സൂര്യകുമാർ യാദവിൻ്റെ നേതൃത്വത്തിൽ മറ്റൊരു പരമ്പര നേട്ടത്തിലേക്കുള്ള കുതിപ്പിലാണ് നീലപ്പട.
ബ്രണ്ടൻ മക്കല്ലത്തിൻ്റെ ശിക്ഷണത്തിലെ ആദ്യ ട്വൻ്റി-20 പരമ്പര കൈവിടുന്ന വക്കിലാണ് ജോസ് ബട്ലർ നയിക്കുന്ന ഇംഗ്ലണ്ട്. തിലക് വർമയുടെ ഒറ്റയാൾ പോരാട്ടത്തിലൂടെ രണ്ടാം ട്വൻ്റി – 20 ജയിച്ച ഇന്ത്യ ആത്മവി ശ്വാസത്തിലാണ്. ചെന്നൈയിൽ നടന്ന രണ്ടാം ട്വൻറി-20ക്ക് ഇറങ്ങിയ പ്ലേയിംഗ് ഇലവനെ നിലനിർത്തിയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇന്ത്യ കഴിഞ്ഞ മത്സരത്തിലെ ടീമിനെ നിലനിർത്താനാണ് സാധ്യത.

Related Posts