ടി20 പരമ്പരയിലെ ആദ്യമാച്ചില്‍ ഏഴ് വിക്കറ്റിന് ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 132 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയത്തീരമണഞ്ഞു. ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തി. 20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് ശര്‍മ 34 പന്തില്‍ 79 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായി. 16 പന്തില്‍ നിന്ന് 19 റണ്‍സ് കണ്ടെത്തിയ തിലക് വര്‍മയും നാല് പന്തില്‍ നിന്ന് മൂന്ന് റണ്‍സ് എടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു. പവര്‍ പ്ലേയിലെ രണ്ടാം ഓവറില്‍ ഗുസ് അറ്റ്കിന്‍സണെതിരെ 22 റണ്‍സടിച്ച സഞ്ജു സാംസണ്‍ വെടിക്കെട്ടിന് തുടക്കമിട്ടെങ്കിലും 20 പന്തില്‍ 26 റണ്‍സെടുത്തപ്പോഴേക്കും പുറത്തായി. പിന്നാലെ എത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പൂജ്യത്തിനും പുറത്തായി. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റെടുത്തപ്പോൾ ഹാർദിക് പാണ്ഡ്യയും അർഷ്ദീപ് സിംഗും അക്‌സർ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ ടി20 ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന ബൗളറെന്ന നേട്ടവും അർഷ്‌ദീപ് സ്വന്തമാക്കിയിട്ടുണ്ട്.

Related Posts