യു എസിലെ ലോസാഞ്ചലസിൽ വീണ്ടും കാട്ടുതീ. കാട്ടുതീയിൽ ഇതുവരെ 5000 ഏക്കർ കത്തിനശിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടേകാലിന് തുടങ്ങിയ കാട്ടുതീ തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. ശക്തമായ വരണ്ട കാറ്റ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി നേരിടുന്നുണ്ട്. നഗരത്തിൽ നിന്ന് 80 കിലോമീറ്റർ വടക്ക് കസ്റ്റേക് മേഖലയ്ക്ക് സമീപമാണ് തീ വ്യാപിക്കുന്നത്. കാട്ടുതീ പടരുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന 19000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. 19,000 പേരോട് ഒഴിയാൻ നിർദേശം നൽകിയിട്ടുണ്ട് . പാരഡൈസ് റാഞ്ച്, കസ്റ്റേക് ലേക്, കേംബ്രിഡ്ജ്, ഗ്രീൻ ഹിൽ തുടങ്ങിയ മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജനുവരി ആദ്യം ലോസാഞ്ചലസിൽ ഉണ്ടായ കാട്ടുതീയിൽ നിന്ന് പൂർണമായും മുക്തി നേടുന്നതിന് മുൻപേയാണ് വീണ്ടും കാട്ടുതീ ഉണ്ടായിരിക്കുന്നത്. കാറ്റ് ഉള്ളതിനാല്‍ തെക്കൻ കാലിഫോർണിയയുടെ ഭൂരിഭാഗവും പ്രദേശവും കാട്ടുതീ സാധ്യത മേഖലയായി മുന്നറിയിപ്പ് നല്കി. തെക്കൻ കാലിഫോർണിയയില്‍ 1,000 അഗ്നിശമന സേനാംഗങ്ങളെ വിന്യസിച്ചതായി കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ അറിയിച്ചു.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
കാനഡക്കെതിരെ രൂക്ഷ വിമർശനവുമായിവിദേശകാര്യ മന്ത്രാലയം
October 18, 2024
റഷ്യന്‍ വാതകം ഇനി യുക്രൈന് വഴി യൂറോപ്പിലേക്കില്ല
January 2, 2025
Recent Posts
- വാൽപ്പാറയ്ക്കു സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
- വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
Recent Comments
No comments to show.