ഡൽഹി നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർട്ടികളുടെ 33 ശതമാനം സ്ഥാനാർഥികളും ക്രിമിനൽക്കേസ് പ്രതികൾ. 278 സ്ഥാനാർഥികളിൽ 93 പേർ ക്രിമിനൽക്കേസ് പ്രതികളാണ്. ഇവരിൽ 51 ആളുകളുടെ പേരിൽ ഗുരുതരവകുപ്പുകളാണുള്ളത്. എ.എ.പി.യുടെ 70 സ്ഥാനാർഥികളിൽ 44 പേരും ബി.ജെ.പി.യുടെ 68 സ്ഥാനാർഥികളിൽ 20 പേരും ക്രിമിനൽക്കേസ് പ്രതികളാണ്.
നാമനിർദേശപത്രികകൾ വിലയിരുത്തി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് (എ.ഡി.ആർ.) റിപ്പോർട്ട് പുറത്തിറക്കിയത്.
50 കോടി രൂപയ്ക്കുമേൽ ആസ്തിയുള്ള 23 പേരുണ്ട്. നിരക്ഷരരായ 29 സ്ഥാനാർഥികളാണുള്ളത്. സ്ഥാനാർഥികളിൽ 96 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡറുമുണ്ട്.