പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം അമേരിക്കയിൽ സന്ദർശനം നടത്തും. ഇന്നലെ യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി പ്രധാനമന്ത്രി ടെലിഫോണിൽ സംസാരിച്ചിരുന്നു. കുടിയേറ്റ സംബന്ധമായ കാര്യങ്ങൾ ചർച്ച നടത്താൻ മോദിയെ ട്രംപ് വെെറ്റ് ഹൗസിലേക്ക് ക്ഷണിച്ചെന്നാണ് വിവരം.

ഫെബ്രുവരിയിൽ തന്നെ സന്ദർശനം നടത്താനാണ് തീരുമാനം. ഇന്നലെ മോദിയുമായി സംസാരിച്ചുവെന്നും ഫെബ്രുവരിയിൽ അദ്ദേഹം വെെറ്റ് ഹൗസ് സന്ദർശിക്കാമെന്ന് ഉറപ്പ് നൽകിയതായും ട്രംപ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ട്രംപിനെ പ്രിയ സുഹൃത്തെന്ന് വിശേഷിപ്പിച്ച മോദി, അദ്ദേഹവുമായി സംസാരിച്ചതിൽ സന്തോഷമുണ്ടെന്ന് ഇന്നലെ എക്‌സ് അക്കൗണ്ടിൽ കുറിച്ചിരുന്നു.

Related Posts