5 തവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ ഫിഫ 2026 ലോകകപ്പ് ഫുട്ബോൾ യോഗ്യത സ്വന്തമാക്കി. ഇറ്റാലിയൻ കോച്ച് കാർലോ ആൻസിലോട്ടിയുടെ ശിക്ഷണത്തിൽ ആദ്യ ജയം കുറിച്ചാണ് ബ്രസീൽ ലാറ്റിനമേരിക്കൻ മേഖലയിൽ നിന്നു ലോകകപ്പ് ടിക്കറ്റ് എടുത്തത്. സാവോ പോളോയിൽ നടന്ന മത്സരത്തിൽ ബ്രസീൽ 1-0നു പരാഗ്വെയെ കീഴടക്കി. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിലെ 16-ാം മത്സരമായിരുന്നു. ജയത്തോടെ ബ്രസീൽ 25 പോയിൻ്റിലെത്തി. 44-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറായിരുന്നു ബ്രസീലിന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്. ആൻസിലോട്ടിയുടെ ശിക്ഷണത്തിൽ ബ്രസീലിന്റെ ആദ്യ ഹോം മത്സരമായിരുന്നു. ഗോൾ നേടിയശേഷം വിനീഷ്യസ് ഡഗ്ഗൗട്ടിലേക്കെത്തി ആൻസിലോട്ടിയെ കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിട്ടു. ഇക്വഡോറിന് എതിരായ എവേ പോരാട്ടത്തിൽ സമനിലയോടെയാണ് (0-0) ആൻസിലോട്ടിയുടെ ബ്രസീൽ മാനേജീരിയൽ കരിയർ ആരംഭിച്ചത്.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
- ബാംഗ്ളൂരിൽ നിര്യാതയായി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024