കെ എൻ എസ്സ് എസ്സ് മല്ലേശ്വര൦ കരയോഗം കുടുംബ സംഗമവും തിരുവാതിരക്കളി മത്സരവും ജനുവരി 18ന്
കർണാടക നായർ സർവീസ് സൊസൈറ്റി മല്ലേശ്വര൦ കരയോഗം 39മത് കുടുംബ സംഗമവും കെഎൻഎസ്സ്എസിൻ്റെ വിവിധ കരയോഗങ്ങൾ പങ്കെടുക്കുന്ന ആഗീ൦ക൦-2 തിരുവാതിരക്കളി മത്സരം മല്ലേശ്വരത്തുള്ള തെലുഗു വിജ്ഞാന സഭാ൦ഗണത്തിൽവച്ച് ജനുവരി 18നു ഞായറാഴ്ച രാവിലെ 9മണി മുതൽ നടക്കും. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും, കേരള സദ്യയും പഠനത്തിൽ മികവ് തെളിയിച്ച കരയോഗം കുടുംബാംഗങ്ങളുടെ കുട്ടികൾക്ക് മെറിറ്റ് അവാർഡ് വിതരണവും ഉണ്ടായിരിക്കും. കേരളത്തിൽനിന്നുള്ള പ്രഗല്ഭരായ വിധികർത്താകളുടെ നേതൃത്വത്തിൽ മത്സരത്തിൻെറ വിധി നിർണയിക്കും. കരയോഗം പ്രസിഡണ്ട്
സിപിഎം മുൻ എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ
മുതിർന്ന നേതാവും മൂന്ന് തവണ കൊട്ടാരക്കര എംഎൽഎയുമായിരുന്ന ഐഷാ പൊറ്റി കോൺഗ്രസിൽ ചേർന്നു. സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫാണ് ഐഷാ പോറ്റിക്ക് അംഗത്വം നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിന് ഇത് കനത്ത തിരിച്ചടിയാണ്. കോൺഗ്രസിന്റെ രാപ്പകൽ സമരത്തിന്റെ വേദിയിലെത്തിയാണ് ഐഷാ പൊറ്റി അംഗത്വം സ്വീകരിച്ചത്. സമരവേദിയിലെത്തിയ പ്രതിപക്ഷ നേതാവ് നേതാവ് വി.ഡി. സതീശൻ ഐഷാ പോറ്റിയെ സ്വീകരിച്ചു. ഐഷാ പോറ്റി കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്നാണ് സൂചന. തിരുവനന്തപുരത്ത് വച്ചായിരുന്നു
മുന്നണി മാറ്റം അഭ്യൂഹം; വിസ്മയം സൃഷ്ടിക്കേണ്ട ആവശ്യമില്ല: റോഷി അഗസ്റ്റിൻ
കേരള കോണ്‍ഗ്രസ്-എമ്മിന്റെ മുന്നണി മാറ്റം അഭ്യൂഹം മാത്രമാണെന്നും വിസ്മയം സൃഷ്ടിക്കേണ്ട ആവശ്യമില്ലെന്നും ചര്‍ച്ച നടന്നതായി അറിയില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ. പാര്‍ട്ടി ചെയര്‍മാനാണ് വിഷയത്തില്‍ പ്രതികരിക്കേണ്ടതെന്നും റോഷി അഗസ്റ്റിന് പറഞ്ഞു. “ഞാനോ പ്രമോദ് നാരായണനോ പ്രതികരണം നടത്തിയിട്ടില്ല. ഇന്നലത്തെ ഉപവാസ സമരത്തില്‍ ഞങ്ങളെല്ലാവരും പങ്കെടുത്തല്ലോ. മധ്യമേഖലാ ജാഥയില്‍ ഇല്ലെന്ന് എന്തിനു പറയണം. ചെയര്മാന് തന്നെ നിലപാട് വ്യക്തമാക്കിയതാണ്. ഇന്നലെ പരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ വിശദീകരണവും ചെയര്മാന് നല്‍കിയതാണ്’-റോഷി അഗസ്റ്റിന് പറഞ്ഞു.
കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു?
എൽഡിഎഫിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതായാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. ജോസ് കെ മാണിയെ തിരികെയെത്തിക്കാൻ ഹൈക്കമാൻഡ് ഇടപെട്ടതായാണ് സൂചന. ജോസ് കെ മാണിയെ സോണിയ ഗാന്ധി വിളിച്ചതായാണ് സൂചന. എൽഡിഎഫിൻ്റെ മധ്യമേഖലാ ജാഥ നയിക്കാൻ ജോസ് കെ മാണി ഉണ്ടാകില്ല. ഡോക്ടർ ജയരാജാകും ജാഥ നയിക്കുക എന്നാണ് കേരള കോൺഗ്രസ് എം കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. കേരള കോണ്‍ഗ്രസിനെ തിരികെ എത്തിക്കുന്നത്
മാസപ്പടി കേസ്; അന്തിമ വാദം ഇന്ന് മുതൽ ആരംഭിക്കും
മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികളിൽ അന്തിമ വാദം ഇന്ന് മുതൽ ആരംഭിക്കും. ഡൽഹി ഹൈക്കോടതിയിലാണ് വാദം. ഒക്ടോബറിൽ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും എസ്എഫ്ഐഒയുടെ അഭിഭാഷകൻ കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് ജസ്റ്റീസ് നീന ബന്‍സാല്‍ കൃഷ്ണ വാദം കേള്‍ക്കല്‍ മാറ്റിവയ്ക്കുകയായിരുന്നു. ജസ്റ്റീസ് അനൂപ് ബംബാനിയുടെ ബെഞ്ചിന് മുൻപാകെയാണ് ഹർജി ഇന്ന് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
കലാപൂരത്തിന് നാളെ കൊടിയേറ്റം; 15,000 കലാപ്രതിഭകൾ മാറ്റുരക്കും
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ബുധനാഴ്‌ച തൃശുരിൽ തിരിതെളിയും. ജനുവരി 14 മുതൽ 18 വരെയാണ് കലോത്സവം. 25 വേദികളിലായി 250 ഇനങ്ങളിൽ 15,000 കലാപ്രതിഭകൾ മാറ്റുരക്കും. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 10മണിക്ക് തേക്കിൻകാട് മൈതാനിയിലെ എക്‌സിബിഷൻ ഗ്രൗണ്ടിലെ പ്രത്യേക പന്തലിൽ ഉദ്ഘാടനം നിർവഹിക്കും. ‘ഉത്തരവാദിത്ത കലോത്സവം’ എന്നതാണ് ഇത്തവണത്തെ കലോത്സവത്തിൻ്റെ ആപ്‌തവാക്യം. ബി.കെ. ഹരിനാരായണനാണ് സ്വാഗതഗാനം ചിട്ടപ്പെടുത്തിയത്. തീം സോങ് പാലക്കാട് പൊറ്റശ്ശേരി സ്കൂളിലെ വിദ്യാർഥികളാണ് ഒരുക്കിയിട്ടുള്ളത്.
ഓടക്കുഴൽ പുരസ്കാരം ഇ പി രാജഗോപാലൻ മാഷിന്
2025ലെ ഓടക്കുഴൽ പുരസ്കാരം പ്രഖ്യാപിച്ചു. സാഹിത്യ വിമർശകൻ ഇ.പി രാജഗോപാലിനാണ് പുരസ്കാരം. സാഹിത്യ വിമർശന ഗ്രന്ഥമായ ‘ഉൾക്കഥ’ യ്ക്കാണ് അവാർഡ്. ഫെബ്രുവരി രണ്ടിന് പുരസ്കാരം സമ്മാനിക്കും. സാഹിത്യനിരൂപകനും വിമർശകനും നാടകകൃത്തുമാണ് ഇ.പി രാജഗോപാലൻ. കാസർകോട് പിലിക്കോട് മാണിയാട്ട് സ്വദേശിയാണ്. 2018-ൽ കക്കാട്ട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്രധാനാദ്ധ്യാപകനായി വിരമിച്ചു. കേരള സാഹിത്യ അക്കാദമി അംഗമാണ്.പുരോഗമന കലാ-സാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡണ്ടുമാണ്. 2006-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം
നൻമ ബംഗ്ലൂരു കേരള സമാജം (NBKS)യൂത്ത് വിങ്ങ് ഭാരവാഹികൾ
നൻമ ബംഗ്ലൂരു കേരള സമാജം (NBKS)യൂത്ത് വിങ്ങ് ഓഫീസ് ബെയറർമാരായിഅഭിലാഷ് എസ് (ചെയർപേഴ്സൺ), ആദർശ് എച്ച് (കൺവീനർ), അർപിത പി (കോ ഓർഡിനേറ്റർ) അനുഗ്രഹ, അനന്തൻ (വൈസ് ചെയർപെർസൺ) ആരോമൽ എച്ച് (പ്രോഗ്രാം കോഡിനേറ്റർ) സൂരജ് എസ് (ജോയിൻ്റ് കൺവീനർ) ത്രണയ് ആര്യജ് (ജോയിൻ്റ് കോ ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു. അർജുൻ എസ്, സ്നേഹ എസ്, അജിത്ത് എസ്, അഭയ് മനോജ് , നേഹ കെ ബബിഷ്, ശബരീഷ് ആനന്ദൻ,
ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രി കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് എസ്ഐടി വ്യക്തമാക്കി. തന്ത്രിക്ക് സ്വർണപ്പാളികൾ കൈമാറിയതിലെ ഗൂഢാലോചനയിൽ നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആചാര ലംഘനം നടത്തി ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തിയ തന്ത്രിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ
എംപിമാർക്ക് ലോകസഭയിൽ മാതൃഭാഷയിൽ സംസാരിക്കാം
ലോകസഭയിൽ എംപിമാർക്ക് മാതൃഭാഷയിൽ സംസാരിക്കാം. 22 ഭാഷകളിൽ സംസാരിക്കാനും തത്സമയം വിവർത്തനം ചെയ്യാനുമുള്ള സംവിധാനം പൂർണമായി നടപ്പായെന്ന് ലോകസഭ സ്പീക്കർ ഓം ബിർല പറഞ്ഞു. അതത് ദിവസം അര മണിക്കൂറിനകം എംപിമാർക്ക് ലോകസഭാനടപടികൾ അവരുടെ വാട്സാപ്പിൽ ലഭ്യമാക്കും. നിർമ്മിതബുദ്ധിയുടെ (എഐ) ഉപയോഗം കൂടുതൽ ഫലപ്രദമാക്കാൻ നടപടി കൈക്കൊണ്ടിട്ടുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി. എംപിമാർ അവരുടെ മാതൃഭാഷയിൽ സംസാരിക്കുമ്പോൾ ജനങ്ങളുടെ ശബ്ദം കൂടുതൽ വ്യക്തമായി കേൾക്കാനാകുമെന്നും ഇതുവഴി ജനാധിപത്യം കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം