കർണാടക നായർ സർവീസ് സൊസൈറ്റി മല്ലേശ്വര൦ കരയോഗം 39മത് കുടുംബ സംഗമവും കെഎൻഎസ്സ്എസിൻ്റെ വിവിധ കരയോഗങ്ങൾ പങ്കെടുക്കുന്ന ആഗീ൦ക൦-2 തിരുവാതിരക്കളി മത്സരം മല്ലേശ്വരത്തുള്ള തെലുഗു വിജ്ഞാന സഭാ൦ഗണത്തിൽവച്ച് ജനുവരി 18നു ഞായറാഴ്ച രാവിലെ 9മണി മുതൽ നടക്കും. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും, കേരള സദ്യയും പഠനത്തിൽ മികവ് തെളിയിച്ച കരയോഗം കുടുംബാംഗങ്ങളുടെ കുട്ടികൾക്ക് മെറിറ്റ് അവാർഡ് വിതരണവും ഉണ്ടായിരിക്കും. കേരളത്തിൽനിന്നുള്ള പ്രഗല്ഭരായ വിധികർത്താകളുടെ നേതൃത്വത്തിൽ മത്സരത്തിൻെറ വിധി നിർണയിക്കും. 

കരയോഗം പ്രസിഡണ്ട് രാജലക്ഷ്മി, ചീഫ് കൺവീനർ അഡ്വക്കേറ്റ് വി.വിജയകുമാറിൻെറയു൦ അധ്യക്ഷതയിൽ ചേരുന്ന പൊതു സമ്മേളനത്തിൽ കെ എൻ എസ്സ് എസ്സ് ചെയർമാൻ ആർ.മനോഹരക്കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ട്രഷറർ വിജയകുമാർ എന്നിവർ മുഖ്യ അതിഥികളായിരിക്കും. കരയോഗം സെക്രട്ടറി രമേഷ്, മഹിളാ വിഭാഗം മ൦ഗള പ്രസിഡണ്ട് സുധ കരുണാകരൻ, മ൦ഗള സെക്രട്ടറി രാധ ഗംഗാധരൻ, യുവജന വിഭാഗം പ്രസിഡണ്ട് വിദ്യ ആർ നായർ, സെക്രട്ടറി ശ്രുതി പുത്തൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Related Posts