കർണാടകയിൽ വീട് നിർമാണത്തിനിടെ നിധി കണ്ടെത്തി
കർണാടകയിലെ ലക്കുണ്ടി ഗ്രാമത്തിൽ വീടുനിർമാണത്തിനിടെ നിധി കണ്ടെത്തി. വീടിന്റെ അടിത്തറയുടെ നിർമാണത്തിനായി തൊഴിലാളികൾ കുഴിക്കുന്നതിനിടെ സ്വർണാഭരണങ്ങളുടെ ശേഖരം കണ്ടെത്തുകയായിരുന്നു. ആഭരണങ്ങൾ സർക്കാർ ട്രഷറിയിലേക്ക് മാറ്റി. ഗഡഗ് ജില്ലയിലെ ലക്കുണ്ടി ഗ്രാമത്തിലാണ് സംഭവം. സ്വർണാഭരണങ്ങൾ അടങ്ങിയ പുരാതന ചെമ്പ് പാത്രവും അതിനകത്ത് മാലകൾ, വളകൾ, മോതിരങ്ങൾ എന്നിവയടങ്ങിയ ശേഖരവും ഉണ്ടായിരുന്നു. സ്വർണ്ണം ഏകദേശം ഒരു കിലോഗ്രാം ഭാരമുണ്ടായിരുന്നു. സന്ദർശിച്ച എഎസ്‌ഐയിലെ സീനിയർ ആർക്കിയോളജിസ്റ്റായ രമേശ് മുലിമാനി, ആഭരണങ്ങൾ നൂറ്റാണ്ടുകൾക്ക് മുമ്പ് കുഴിച്ചിട്ട ഒരു
ലാൽബാഗ് പുഷ്പമേള നാളെ മുതൽ
റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലാൽബാഗ് പുഷ്പമേളയ്ക്ക് നാളെ തുടക്കമാവും. പൂക്കളും പൂച്ചെടികളും കൂടാതെ തടിയിലുള്ള ശില്പങ്ങൾ, പലവിധത്തിലുള്ള കൗതുകക്കാഴ്ചചകൾ എന്നിവ മേളയിൽ ഒരുക്കിയിട്ടുണ്ട്. ചരിത്ര പ്രസിദ്ധമായ ഗ്ലാസ് ഹൗസിലാണ് ഇതിനായി പുഷ്‌പാലങ്കാരം തയ്യാറാക്കിയിരിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ 100 രൂപയും മറ്റ് ദിവസങ്ങളിൽ 80 രൂപയുമാണ് പ്രവേശന ഫീസ്. കുട്ടികൾക്ക് 30 രൂപയാണ് പ്രവേശന ഫീസ്. യൂണിഫോം ധരിച്ച് എത്തുന്ന വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമാണ്. ജനുവരി 26 വരെ
അധികാരത്തർക്കം; സിദ്ധരാമയ്യയെയും ശിവകുമാറിനെയും ഡൽഹിയിലേക്ക് വിളിപ്പിക്കും: മല്ലികാർജുൻ ഖാർഗെ
മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ആവശ്യമെങ്കിൽ ഡൽഹിയിലേക്കു വിളിപ്പിക്കുമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിലുള്ള അധികാരത്തർക്കം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണു ഖാർഗെ ഇക്കാര്യം പറഞ്ഞത്. കർണാടകയിൽ കോൺഗ്രസ് സർക്കാരിന്റെ അഞ്ചു വർഷ കാലാവധിയുടെ പകുതി പൂർത്തിയായപ്പോഴാണു മുഖ്യമന്ത്രിയുടെ മാറ്റത്തെക്കുറിച്ചുള്ള അധികാര തർക്കം തുടങ്ങിയത്.
സമന്വയ തിരുവാതിര ദിനം ആഘോഷിച്ചു
സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് സോമഷെട്ടിഹള്ളി മാതൃസമിതിയുടെ നേതൃത്വത്തിൽ ധനുമാസ തിരുവാതിരയോട് അനുബന്ധിച്ചു സമന്വയ അബ്ബിഗരെ കാര്യാലയത്തിൽ വെച്ച് തിരുവാതിര ദിനം ആഘോഷിച്ചു. ഭദ്രദീപം കൊളുത്തി പ്രാർത്ഥനയോടെ ആരംഭിച്ച ഈ പരിപാടിയിൽരക്ഷാധികാരി ചന്ദ്രശേഖരൻ മാസ്റ്റർ തിരുവാതിര ദിനത്തെ കുറിച്ചും അതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം നൽകി. സോമഷെട്ടിഹള്ളി മാതൃസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ തിരുവാതിര പാട്ടുകളും ശേഷം തിരുവാതിരക്കളിയും നടത്തി. സമന്വയ സെൻട്രൽ കമ്മിറ്റി, ഭാഗ് സമിതി, ബാലഗോകുലം,
വയോധികയെ നടുറോഡിൽ വെട്ടിക്കൊന്നു; കൊലപാതകം കൊച്ചുമകന് ഉച്ചഭക്ഷണം നൽകി മടങ്ങവെ
55കാരിയെ നാട്ടുകാർ നോക്കിനിൽക്കെ നടുറോഡിൽ വെട്ടിക്കൊന്നു. ദാക്ഷായണി എന്ന സ്ത്രീയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെ വടക്കൻ ബംഗളൂരുവിലെ കുദുരുഗെരെയിൽ വച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം. സ്‌കൂളിൽ കൊച്ചുമകന് ഉച്ചഭക്ഷണം നൽകി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദാക്ഷായണി. ഈ സമയം ബൈക്കിലെത്തിയ അക്രമി റോഡിൽ വച്ച് ഇവരെ തടഞ്ഞുനിർത്തുകയും കൈയിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയുമായിരുന്നു ആക്രമണത്തിന് ശേഷം പ്രതി ഉടൻ തന്നെ ഓടിരക്ഷപ്പെട്ടു. ദാക്ഷായണി സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു കഴുത്തിന്
കരൂർ ദുരന്തം: വിജയ്യുടെ മൊഴിയെടുത്ത് സിബിഐ
കരൂരിൽ 41 പേർ മരിച്ച ആൾക്കൂട്ട ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്യുടെ മൊഴിയെടുത്ത് സിബിഐ. ചൊവ്വാഴ്ചയും ചോദ്യം ചെയ്യാൻ ഹാജരാകണമെന്നായിരുന്നു സിബിഐ നിർദേശം. എന്നാൽ, പൊങ്കൽ ഉത്സവം കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യം സിബിഐ അംഗീകരിച്ചു. ഇന്ന് നാല് മണിക്കൂറോളമാണ് സിബിഐ സംഘം വിജയ്‌യെ ചോദ്യം ചെയ്തത്. ഇന്ന് രാവിലെ 11.30നാണ് വിജയ് സിബിഐ ആസ്ഥാനത്ത് എത്തിയത്. ദുരന്തവുമായി ബന്ധപ്പെട്ട 35 പ്രധാന ചോദ്യങ്ങളാണ് സിബിഐ ചോദിച്ചത്. കരൂർ അപകടത്തിൻ്റെ
രാഹുൽ മാങ്കൂട്ടത്തിലിനെ നാളെ ഹാജരാക്കണം; പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി
ബലാത്സംഗക്കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ട് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ഇക്കാര്യം വ്യക്തമാക്കി കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. രാഹുലിനെ നാളെ നേരിട്ട് ഹാജരാക്കാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവെടുപ്പുകൾ കണ്ടെത്തുന്നതിനായി പ്രതിയെ 7 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, രാഹുലിന് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗത്തിൻ്റെ വാദം. ഈ കേസിൽ ക്രൈം
എസ് കെ കെ എസ് ചിക്കബാനവാര – അബ്ബിഗരെ സോണിൻ്റെ പുതുവത്സരാഘോഷം
സുവർണ കർണാടക കേരളസമാജം ചിക്കബാനവാര – അബ്ബിഗരെയുടെ പുതുവത്സരാഘോഷം – ‘സുവർണ്ണ ധ്വനി 2026’ ചിക്കബാനവാര കെംപാപുര റോഡ് അക്ഷര ബാങ്ക്വറ്റ് & ലോൺസില്‍ വിവിധ പരിപാടികളോടെ നടന്നു. ചടങ്ങിൽ “അശരണർക്ക് ആശ്രയം” പദ്ധതിയുടെ ഉദ്ഘാടനവും, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വീൽചെയറുകൾ, ടൂവീലർ എന്നിവയുടെ വിതരണം, പഠനത്തിൽ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിക്കൽ, സാംസ്കാരിക സമ്മേളനം, വിവിധ കലാപരിപാടികൾ, ശിങ്കാരിമേളം എന്നിവ പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി നടന്നു. പ്രശസ്ത പിന്നണി ഗായകൻ
മനുഷ്യരിലൂടെ ലോകത്തെ ദർശിച്ച പ്രതിഭയാണ് ബഷീർ: കെ.ഇ.എൻ
വലിയ ആശയവ്യവസ്ഥകളിലൂടെയോ അധികാരത്തിൻ്റെ കസേരകളിലൂടെയോ അല്ല, മനുഷ്യരുടെ നിത്യജീവിതത്തിലൂടെയാണ് വൈക്കം മുഹമ്മദ് ബഷീർ ലോകത്തെ കണ്ടതെന്ന് പ്രമുഖ ചിന്തകനും പ്രഭാഷകനുമായ കെ.ഇ.എൻ പറഞ്ഞു. ബഷീറിൻ്റെ എഴുത്ത് ഒരു സാഹിത്യപ്രവർത്തനം മാത്രമല്ല, ആത്മാഭിമാനത്തിൻ്റെ പ്രഖ്യാപനവും പ്രതിരോധചിന്തയുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ബാംഗ്ലൂർ റൈറ്റേഴ്‌സ് & ആർട്ടിസ്റ്റ്സ് ഫോറം സംഘടിപ്പിച്ച ‘ബഷീർ ഓർമ്മ’ സംവാദത്തിൽ ‘ബഷീർ കണ്ട ലോകം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു കെ.ഇ.എൻ. സമൂഹം മാറിക്കൊണ്ടിരിക്കുമ്പോഴും ബഷീറിൻ്റെ കഥാപാത്രങ്ങൾ ഇന്നും പ്രസക്തരായി തുടരുന്നത്.
കുന്ദലഹള്ളി കേരളസമാജം കാവ്യസന്ധ്യ സംഘടിപ്പിച്ചു
കുന്ദലഹള്ളി കേരളസമാജം നടത്തിയ കവിതാരചന മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകുവാനും സമ്മാനാർഹമായ കവിതകളെക്കുറിച്ച് ചർച്ച ചെയ്യാനുമായി ‘കാവ്യസന്ധ്യ’ സംഘടിപ്പിച്ചു. ബാംഗ്ലൂർ നഗരത്തിലെ അറിയപ്പെടുന്ന എഴുത്തുകാരായ സിന്ധു ഗാഥ, രമ പിഷാരടി, ശ്രീലക്ഷ്മി എം എസ്, വിന്നി ഗംഗാധരൻ എന്നിവരാണ് ചടങ്ങിൽ പങ്കെടുത്ത് പുരസ്‌കാരങ്ങൾ സ്വീകരിച്ചത്. സമ്മാനർഹരായ എല്ലാവരും തങ്ങളുടെ കവിതകൾ അവതരിപ്പിക്കുകയും ആ കവിതകളെക്കുറിച്ച് കാണികളുമായി ചർച്ച ചെയ്യുകയും ചെയ്തു. ബാംഗ്ലൂർ മലയാളികളുടെ സാഹിത്യവാസനയെ പ്രോത്സാഹിപ്പിക്കാൻ കുന്ദലഹള്ളി കേരളസമാജം നടത്തുന്ന