റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലാൽബാഗ് പുഷ്പമേളയ്ക്ക് നാളെ തുടക്കമാവും. പൂക്കളും പൂച്ചെടികളും കൂടാതെ തടിയിലുള്ള ശില്പങ്ങൾ, പലവിധത്തിലുള്ള കൗതുകക്കാഴ്ചചകൾ എന്നിവ മേളയിൽ ഒരുക്കിയിട്ടുണ്ട്. ചരിത്ര പ്രസിദ്ധമായ ഗ്ലാസ് ഹൗസിലാണ് ഇതിനായി പുഷ്‌പാലങ്കാരം തയ്യാറാക്കിയിരിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ 100 രൂപയും മറ്റ് ദിവസങ്ങളിൽ 80 രൂപയുമാണ് പ്രവേശന ഫീസ്. കുട്ടികൾക്ക് 30 രൂപയാണ് പ്രവേശന ഫീസ്. യൂണിഫോം ധരിച്ച് എത്തുന്ന വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമാണ്. ജനുവരി 26 വരെ നീളുന്ന മേളയിൽ പത്ത് ലക്ഷത്തിലേറെ സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷ.

പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന കെ.പി.പൂർണചന്ദ്ര തേജസ്വിയ്ക്ക് സമർപ്പിക്കുന്ന മേള തേജസ്വി വിസ്‌മയ എന്ന പേരിൽ അലങ്കാരങ്ങൾ ഒരുക്കിയിട്ടുണ്ട്. ജൈവകൃഷിയുമായി ബന്ധപ്പെട്ട പ്രദർശനം, ആധുനിക യുദ്ധക്കോപ്പുകളുടെ പ്രദർശനം, വിത്തുകളും കാർഷികയന്ത്രങ്ങളും ലഭ്യമായ 125 സ്റ്റാളുകൾ എന്നിവ മേളയിലുണ്ട്. വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നിരീക്ഷണത്തിന് അഞ്ച് ടവറുകൾ, 136 സിസിടിവി ക്യാമറകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.

Related Posts