മൈസൂരു ഹുൻസൂരിൽ രണ്ടു പേരെ ആക്രമിച്ച് പരിക്കേൽപ്പിച്ച പുള്ളിപ്പുലിയെ നാട്ടുകാർ പിടികൂടി. ഹുലിയാലു ഗ്രാമത്തിൽ ഇന്നലെ വൈകീട്ടോടെയാണ് സംഭവം. പുലിയുടെ ആക്രമണത്തിൽ കർഷകനായ അജയ്, കോഴി ഫാം ഉടമ രാജു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അജയയെ ആക്രമിക്കുന്നതു കണ്ടു ഓടിയെത്തിയ രാജുവിനേയും പുലി ആക്രമിച്ചു. ഉടൻ ഓടിക്കൂടിയ നാട്ടുകാർ കുറ്റിക്കാട്ടിൽ ഒളിച്ച ഒരു വയസ്സുള്ള ആൺപുലിയെ വലയിട്ട് പിടികൂടുകയായിരുന്നു. വനംവകുപ്പ് അധികൃതർ എത്തി പുലിയെ കൂട്ടിലാക്കി ഉൾക്കാട്ടിലേക്ക് വിട്ടയച്ചു.