ഹുൻസൂരിലെ ദാസനപുരയ്ക്ക് സമീപമുള്ള ഒരു ഫാം ഹൗസിൽ പോലീസ് നടത്തിയ പരിശോധനയിൽ വൻ തോതിൽ മയക്കുമരുന്ന് ശേഖരം പിടികൂടി. സംഭവത്തിൽ ഫാം ഹൗസ് ഉടമ ഹുൻസൂർ ടൗണിലെ റഹ്‌മത്ത് മൊഹല്ലയിലെ മുഹമ്മ ദ് ഇർഫാൻ (42), മൈസൂരു സിദ്ദിഖ് മൊഹല്ലയിലെ മുഹമ്മദ് ഇർഫാൻ (30) എന്നിവരെ പോലീസ് പോലീസ് അറസ്റ്റുചെയ്തു.

പരിശോധനയിൽ മെഫെ ഡ്രോൺ അടക്കമുള്ള 48.5 കി ലോഗ്രാം മാരക രാസമയക്കുമരുന്ന് ശേഖരമാണ് കണ്ടെത്തിയത്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫാം ഹൗസിൽ പരിശോധന നടത്തിയതെന്ന് പോലീസ് അറിയിച്ചു.

Related Posts